26.9 C
Kollam
Tuesday, May 17, 2022
spot_img

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. 74 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയായിരുന്നുവെന്ന് പാണക്കാട് മുൻവറലി ശിഹാബ് തങ്ങൾ പറഞ്ഞു. അർബുദബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു. വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം.

സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ വൈ​സ് പ്ര​സി​ഡ​ൻറാ​യ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ 12 വ​ർ​ഷ​മാ​യി മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും മഹല്ലുകളുടെ ഖാസിയും കൂടിയാണ് തങ്ങൾ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം കൂടിയായിരുന്നു.

പി​എം​എ​സ്‌എ പൂ​ക്കോ​യ ത​ങ്ങ​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​യി ഹൈ​ദ​ര​ലി ത​ങ്ങ​ൾ 1947 ജൂ​ൺ 15 പാ​ണ​ക്കാ​ടാ​ണ് ജ​നി​ച്ച​ത്. പ​രേ​ത​നാ​യ പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പാ​ണ​ക്കാ​ട് ഉ​മ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​രും സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​രും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ശ​രീ​ഫ ഫാ​ത്തി​മ സു​ഹ്‌​റ​യാ​ണു ഭാ​ര്യ. സാ​ജി​ദ, ഷാ​ഹി​ദ, ന​ഈം അ​ലി ശി​ഹാ​ബ്, മു​ഈ​ൻ അ​ലി ശി​ഹാ​ബ് എ​ന്നി​വ​രാ​ണു മ​ക്ക​ൾ. ഇ​ള​യ മ​ക​ൻ മു​ഈ​ന​ലി. മ​രു​മ​ക്ക​ൾ: സ​യി​ദ് നി​യാ​സ് ജി​ഫ്രി ത​ങ്ങ​ൾ, സ​യി​ദ് ഹ​സീ​ബ് സ​ഖാ​ഫ് ത​ങ്ങ​ൾ.

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles