ഓയൂർ : വെളിനല്ലൂർ ഗവൺമെൻ്റ് എൽ പി സ്കൂളിലെ 2022,23 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രൗഢ ഗംഭീരമായിരുന്നു. ഹെഡ്മിസ്ട്രസ് ജി അമ്പിളി സ്വാഗതം ആശംസിച്ച പ്രവേശനോത്സവം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അദ്വ :അൻസർ ഉദ്ഘാടനം ചെയ്തു. യൂണിഫോം വിതരണ ഉദ്ഘാടനം PTA പ്രസിഡൻ്റ് ശ്രീമതി റസീന നിർവഹിച്ചു. സീനിയർ അസിസ്റ്റൻ്റ് മിനി ടീച്ചർ ആശംസയും സ്റ്റാഫ് സെക്രട്ടറി രഞ്ചു നന്ദിയും രേഖപ്പെടുത്തി. എല്ലാവർഷത്തേക്കാളും കൂടുതൽ കുട്ടികൾ പുതുതായി സർക്കാർ സ്കൂളിലേക്ക് എത്തിതുടങ്ങിയിട്ടുണ്ടെന്ന് അധ്യാപകർ പറഞ്ഞു സർക്കാർ സ്കൂളുകളിലെ പഠന നിലവാരം മെച്ചപ്പെട്ടതാണ് എന്ന് രക്ഷകർത്താക്കളും അഭിപ്രായപ്പെട്ടു
പ്രവേശനോത്സവം കൊച്ചുകുട്ടികൾക്ക് ഏറെ ആവേശം പകർന്നു പുത്തൻ കൂട്ടുകാരുമായി ചങ്ങാത്തം കൂടിയും വർത്തമാനം പറഞ്ഞും കുട്ടികൾ സന്തോഷം പങ്കുവച്ചു. ഏതാനും കുറച്ചു കുസൃതുകുടുക്കകൾ മാത്രമാണ് മാതാ പിതാക്കളെ പിരിഞ്ഞു സ്കൂൾ ബഞ്ചിൽ എത്തിയപ്പോൾ കരച്ചിലടക്കാനും വിതുമ്പലടക്കാനും പാടുപെട്ടത് മധുര പലഹാരങ്ങളും പായസ വിതരണവും പഠനോപകരണ വിതരണവുമെല്ലാം കുട്ടികളിൽ കൂടുതൽ സന്തോഷം ഉളവാക്കി. മികച്ച അധ്യാപനവും ഭക്ഷണ സൗകര്യവും അച്ചടക്കവും എല്ലാം കൃത്യമായി നടന്നുവരുന്ന വെളിനല്ലൂർ പഞ്ചായത്തിലെ മികച്ച സർക്കാർ സ്കൂളാണ് വെളിനല്ലൂർ എൽ പി സ്കൂൾ