27.9 C
Kollam
Saturday, October 16, 2021

പാകിസ്താന്‍ ‘അക്രമസംസ്‌കാരം’ വളര്‍ത്തുന്നത് തുടരുന്നു; ഐക്യരാഷ്ട്രസഭയില്‍ തുറന്നടിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തിനകത്തും പുറത്തും ‘ അക്രമസംസ്‌കാരം’ വളര്‍ത്തുന്നത് പാകിസ്താന്‍ തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി വിദിഷ മൈത്രയാണ് പാകിസ്താനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ‘സാംസ്‌കാരിക സമാധാനവും കൊറോണയ്ക്ക് ശേഷം രാജ്യങ്ങള്‍ക്കിടയിലെ സമന്വയവും’ എന്ന വിഷയത്തിലെ ചര്‍ച്ചയിലാണ് ഇന്ത്യ പാകിസ്താനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

‘സാംസ്‌കാരികമായ സമാധാനം എന്നത് കൂറേ മൂല്യങ്ങളിലും തത്വങ്ങളിലും അടിയുറ ച്ചതാണ്. ഇത് ഇന്ന് നിരവധി സമ്മേളനങ്ങളിലും ഉച്ചകോടിയിലും നടക്കുന്ന പ്രസംഗങ്ങളായി അവസാനിക്കുകയാണ്. ആരും ആഗോളതലത്തിലെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാന്‍ ഒരു നടപടിയിലേക്കും പ്രായോഗികമായി കടക്കുന്നില്ല.- വിദിഷ മൈത്ര പറഞ്ഞു.

സ്വന്തം രാജ്യത്തും അതിര്‍ത്തിയിലും ‘അക്രമസംസ്‌കാരം’ വളര്‍ത്തുന്നത് തുടര്‍ന്നുകൊണ്ട് ഇന്ത്യയ്ക്കെതിരായ വിദ്വേഷ പ്രസംഗത്തിനായി യുഎന്‍ പ്ലാറ്റ്ഫോം മുതലെടുക്കാനുള്ള പാകിസ്ത