29.9 C
Kollam
Sunday, January 23, 2022
spot_img

പശുകിടാവിനോട് ക്രൂരത കാണിച്ച് കൊലപ്പെടുത്തിയ യുവാക്കൾ പിടിയിൽ

സംഭവശേഷം യുവാക്കളിൽ ഒരാൾ ക്ഷേത്രവഞ്ചി കുത്തിതുറന്ന് മോഷണം നടത്തുകയും ചെയ്തു

ഇരവിപുരം: പനമ്മൂട് ജയചന്ദ്രന്റെ പശുകിടാവിനോട് ക്രൂരത കാണിച്ച യുവാക്കളെ പോലീസ് പിടികൂടി. മയ്യനാട് ധവളക്കുഴി സുനാമി ഫ്ളാറ്റിൽ സുശീലൻ മകൻ രാജുഭായി എന്നു വിളിക്കുന്ന സുമേഷ് (36), അഞ്ചാലുമൂട് പനയം രേവതി ഭവനിൽ അനി മകൻ മനു എന്നു വിളിക്കുന്ന ഹരി (24) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് ഇവർ ഇരവിപുരം തെക്കുംഭാഗം പനമ്മൂട് സ്വദേശിയായ ജയചന്ദ്രന്റെ മാസം പ്രായമുളള പശുക്കുട്ടിയെ 20 തെങ്ങിനോട് ചേർത്ത് കെട്ടി ക്രൂരത നടത്തവേ കഴുത്തിലെ കുരുക്ക് മുറുകി പശുക്കുട്ടി മരണപ്പെടുകയായിരുന്നു. പശുക്കുട്ടിയെ ഉപേക്ഷിച്ച് സ്ഥലം വിട്ട സംഘത്തിലെ സുമേഷ് പനമൂട് ക്ഷേത്ര വഞ്ചി കുത്തി തുറന്ന് മോഷണം നടത്തുകയായിരുന്നു. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് ഇയാളെ സംബന്ധിച്ച സൂചന പോലീസിന് ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ പശുവിനോട് ക്രൂരത കാട്ടിയതായും വ്യക്തമാകുകയും ഇയാളെ ധവളക്കുഴിയിൽ നിന്നും പിടികൂടുകയായിരുന്നു. തുടർന്ന് പശുവിനെ കൊലപ്പെടുത്താൻ കൂട്ടു നിന്ന ഹരിയെ പനയത്തെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ജയേഷ്. ജെ, അനുരൂപാ.എസ്, അരുൺഷാ, എ.എസ്.ഐ ഷാജി, സി.പി.ഒ മാരായ അഭിലാഷ്, ജിജൂ ജലാൽ, മനാഫ് സുമേഷ് ബേബി, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles