28 C
Kollam
Wednesday, June 16, 2021
spot_img

പഴം വാങ്ങാൻ എത്തിയ ഗൃഹനാഥൻ്റെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തതിനെതുടർന്ന് ഹൃദ്രോഗിയായ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു

കിളിമാനൂർ: അത്യാവശ്യസാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്ക് വിലക്കില്ലെന്ന് ഭരണകൂടം പറയുമ്പോഴും പോലീസിന്റെ ധാർഷ്ട്യം ; സാധാരാണക്കാരന് ദ്രോഹമായി മാറുന്നതിന് ഉദാഹരണമാണ് ഇന്ന് കിളിമാനൂരിൽ ഗൃഹനാഥൻ്റെ മരണത്തിനടയാക്കിയ രാവിലത്തെ അതീവദാരുണമായ സംഭവം രാവിലെ 8.30ന് നഗരൂർ ആൽത്തറമൂട്ടിൽ പഴക്കടയിൽ നിന്നും പഴംവാങ്ങുകയായിരുന്നു നഗരൂർ കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (57) . ഇതിനിടെ പരിശോധനയ്ക്ക് എത്തിയ പോലീസ് ഇയാളുടെ പക്കൽ പുറത്തിറങ്ങുന്നതിനുള്ള സത്യവാങ്മൂലം ഇല്ലാത്തതിൻ്റെ പേരിൽ 500 രൂപ പിഴയിട്ടിരുന്നു.അടയ്ക്കാൻ പണം ഇല്ലെന്ന് പറഞ്ഞപ്പോൾ വാഹനം പിടിച്ചെടുക്കുകയായിരുന്നു . പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് കടയിൽ നിന്നും കാൽനടയായി വീട്ടിൽ എത്തിയ ഹൃദ്രോഗിയായ സുനിൽകുമാർ വീട്ടിലെത്തി അൽപ്പസമയ ത്തിന്ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ കാരേറ്റുള്ള സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയസംബന്ധമായ അസുഖത്താൽ ചികിത്സയിലിരിക്കുന്നയാളായിരുന്നു സുനിൽകുമാർ . നഗരൂരിലെ മരുന്നു കടയിൽ നിന്നും മരുന്നു വാങ്ങി മടങ്ങുന്നതിനിടെ പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയാണെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മകൻ: സിദ്ധാർഥ്. ഇതിനെതിരെ ശക്തമായ പ്രതിക്ഷേധം ഉയർന്നിട്ടുണ്ട്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,810FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles