24.9 C
Kollam
Tuesday, January 25, 2022
spot_img

പള്ളിത്തോട്ടത്തെ 4.4 ഏക്കർ ഇനി സർക്കാർ ഭൂമി

കൊല്ലം : ഹാരിസൺ മലയാളം പ്ലാന്റേഷൻ വർഷങ്ങളായി രേഖകളില്ലാതെ കൈവശംവച്ച കൊല്ലം നഗരത്തിലെ 4.4 ഏക്കർ റവന്യൂവകുപ്പ്‌ ഏറ്റെടുത്തു. കൊല്ലം താലൂക്ക് വെസ്റ്റ് വില്ലേജിൽ  പള്ളിത്തോട്ടത്തെ സ്ഥലത്ത്‌ ‘സർക്കാർ ഭൂമി’ എന്ന ബോർഡുവച്ചു. ഭൂരേഖ തഹസിൽദാർ ശുഭൻ, ഡെപ്യൂട്ടി തഹസിൽദാർമാരായ സുരേഷ്ബാബു, ഡോണൽ ലാവോസ്, ദേവരാജൻ,  വില്ലേജ് ഓഫീസർ ബിജു എന്നിവരാണ്‌ ഏറ്റെടുക്കൽ സംഘത്തിലുണ്ടായിരുന്നത്‌.

ബ്രിട്ടീഷ് ഭരണത്തിൽ കടപ്പുറം ബംഗ്ലാവിൽ ഡങ്കൺ ഗ്രാൻഡ് ക്രാമരൻഡ് സായിപ്പ് എന്നയാളുടെ ഉടമസ്ഥതയിലായിരുന്നു ഈ സ്ഥലം. അദ്ദേഹത്തിന്റെ വീടും വിശ്രമകേന്ദ്രവും അടക്കമുള്ളവയാണ്‌ ഇവിടെയുള്ളത്. സ്വാതന്ത്ര്യം ലഭിച്ചതോടെ ഡങ്കൺ സായിപ്പ് മടങ്ങി. തുടർന്ന് ഭൂമിയുടെ കാര്യത്തിൽ സർക്കാർ കാര്യമായ ഇടപെടൽ നടത്തിയില്ല. പിന്നീട്, ഹാരിസൺ മലയാളം പ്ലാന്റേഷൻ ഭൂമി കൈയടക്കി. ഉടമസ്ഥാവകാശം എച്ച്‌എംഎല്ലിൽ എത്തിയതിനെ ക്കുറിച്ചും കൈവശപ്പെടുത്തിയത് എങ്ങനെയെന്നതിനും രേഖകളില്ല.

2008 വരെ ഡങ്കൻ സായിപ്പിന്റെ പേരിൽ ഇവർ നികുതി അടച്ചു. 2017ൽ നികുതി അടക്കാൻ ശ്രമിച്ചെങ്കിലും അന്നത്തെ വെസ്റ്റ് വില്ലേജ് ഓഫീസർ ശ്രീകുമാർ അപേക്ഷ തള്ളി. തഹസിൽദാർക്ക് അപ്പീൽ നൽകിയെങ്കിലും ഉടമസ്ഥാവകാശത്തിൽ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ അപേക്ഷ തള്ളി. തുടർന്ന്‌ ഉപേക്ഷിക്കപ്പെട്ട സ്ഥലത്തിന്റെ രേഖകൾ കണ്ടെത്താൻ റവന്യൂവകുപ്പ്‌ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ റീ സർവേ രേഖകളിൽ പള്ളിത്തോട്ടത്തെ ഭൂമി ഡങ്കൺ സായിപ്പിന്റെ പേരിലാണെന്ന് കണ്ടെത്തി. ഗവ. പ്ലീഡർ ജി സേതുനാഥൻപിള്ളയുടെ നിയമോപദേശ പ്രകാരം റവന്യു വകുപ്പ് കേരള എസ്ചീറ്റ്സ് ആൻഡ് ഫോർഫിചേഴ്സ്‌ ആക്ട് 1964 സെക്‌ഷൻ അഞ്ച്‌ പ്രകാരം നോട്ടീസ് പരസ്യപ്പെടുത്തി. ആറുമാസത്തിനകം  അവകാശം തെളിയിക്കുന്ന രേഖകൾ സഹിതം കലക്ടർ മുമ്പാകെ ഹാജരാകണമെ ന്നായിരുന്നു പത്രപരസ്യം. ആറുമാസം കഴി‌ഞ്ഞിട്ടും ആരും രേഖകളുമായി എത്താത്തതിനാൽ സർക്കാർ ഏറ്റെടുക്കുകയായിരുന്നു.


Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles