Home Latest NewsNews പറവകൾ താരാട്ട് പാടുന്ന തിരുനൽവേലിയിലെ കൂന്തക്കുളം ഗ്രാമം

പറവകൾ താരാട്ട് പാടുന്ന തിരുനൽവേലിയിലെ കൂന്തക്കുളം ഗ്രാമം

by Green Media Vision

(സഞ്ചാരം)

എഴുത്ത്: സുരേഷ് ചൈത്രം

പക്ഷികളുടെ ശബ്ദമുഖരിതമായ അന്തരീഷത്തിൽ ഉണർന്നെണീക്കുന്ന ഗ്രാമം. തിരുനൽവേലി ജില്ലയിലെ കൂന്തൽക്കുളം ഗ്രാമം ദേശാന്തരങ്ങൾ കടന്നു വരുന്ന പക്ഷികളുടെ സങ്കേതമാണ്. കുറച്ചു കാലത്തേയ്ക്ക് ഇവിടെ വിരുന്നിനെത്തുന്ന പക്ഷികളുടെ പോറ്റമ്മയാണ് ഈ ഗ്രാമം. പക്ഷികളെ ഏതു രീതിയിലും സംരക്ഷിക്കുവാൻ തയ്യാറായ നിഷ്കളങ്കരായ ഗ്രാമീണർ വീടിന്റെ പൂമുഖത്തും അടുക്കളയുടെ പാതകത്തിലുംവരെ പക്ഷികൾ ചേക്കേറുന്നു കൂടുവയ്ക്കുന്നു മുട്ടയിടുന്നു കുഞ്ഞുങ്ങളെ വിരിയിക്കുന്നു ഇവിടുടെ ഗ്രാമീണർ പക്ഷികളെയും കുഞ്ഞുങ്ങളെയും അവരുടെ മക്കളെ പോലെ സംരക്ഷിക്കുന്നു ഈ ഗ്രാമം നിലനിൽക്കുന്നത് തന്നെ പക്ഷി ദേഹതകളുടെ അനുഗ്രഹം കൊണ്ടാണെന്ന് ഗ്രാമീണർ പയ്യന്നു. പക്ഷികളുടെ മുഖ്യനിരീഷകനും സംരക്ഷകനുമായിരുന്ന ബാൽ പാണ്ഡ്യർ ഇന്നില്ല കന്ന് കാല് വളർത്തലും പാൽക്കച്ചവടവും മുഖ്യ തൊഴിലാക്കിയ തമിഴ് ഗ്രാമമാണ് കുന്തക്കുളം. പക്ഷിസങ്കേതത്തിനരികെയുള്ള . ക്ഷേത്രവും കൽമണ്ഡപവും വൻമരങ്ങളും മനോഹരമായ കാഴ്ച്ചയൊരുക്കുന്നു. വിശാലമായ തടാകത്തിൽ  വിവിധ തരത്തിലുളള ദേശാടന പക്ഷികൾ നീന്തിതുടിക്കുന്നതും പറന്നിറങ്ങുന്നതും കാണാൻ നല്ല ചേലുള്ള കാഴ്ച്ചയാണ്. സമീപത്തെ താഴ്ന്ന മരച്ചില്ലകളിൽ കുഞ്ഞു കിളികളുടെ കലപില ശബ്ദം പക്ഷികുത്തുങ്ങൾക്ക് തീറ്റകൊടുക്കുന്നഅമ്മ പക്ഷികൾ. കൊക്കിൽ തിരുകിയ മത്സ്യങ്ങളുമായി പറന്നിറങ്ങുന്ന പക്ഷികൾ ചേതോഹരമായ പക്ഷി കാഴ്ച്ചകൾ കൂന്തക്കുളത്തിന് സ്വന്തം സൈബീരിയയിൽ നിന്നുമാണ് കൂടുതൽ ദേശാടന പക്ഷികൾ എത്തുന്നത് ജർമ്മനി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം പക്ഷികൾ എത്തുന്നു. കുടിലുകൾക്ക് മുന്നിലെ പടർന്ന് പന്തലിച്ച ചെറുമരത്തിൽ പെയിന്റഡ് സ്റ്റാർക്കുകൾ കൂടുകൂട്ടിയിരിക്കുന്നു. പല കളറുകളിൽ ഉള്ള വിവിധയിനം പക്ഷികൾ മറ്റ് ചില്ലകളിൽ വിശ്രമിക്കുന്നു. പവിഴക്കാലികൾ, സ്പൂൺ ബില്ലുകൾ, തുടങ്ങി എല്ലായിനം ദേശാടനപക്ഷികളും ഇവിടെ നിർഭയം വിഹരിക്കുന്നു അന്തിവെയിലിന്റ ശോഭയിൽ ചിറകുവിരിച്ചു പറക്കുന്ന പക്ഷിക്കാഴ്ച്ചകളുടെ സൗന്ദര്യം ഏതൊരു പ്രകൃതി സ്നേഹിക്കും ആനന്ദം നൽകുന്നതാണ്. നിലത്ത് കൂടുകൂട്ടുന്ന തിത്തിരി പക്ഷികൾ, ചെങ്കണ്ണി പക്ഷി, മഞ്ഞ കണ്ണി, എന്നിവ മുട്ടയിട്ടിരുക്കുന്നതും സുന്ദരമായ കാഴ്ച്ചയാണ് അപൂർവയിനം ആറ്റുമണൽ പക്ഷി, എന്നിവയെല്ലാം കുന്തൽക്കുളത്തെ മനസ്സിനെ മദിപ്പിക്കുന്ന പ്രകൃതി കാഴ്ച്ചകളാണ് ഒരിക്കലെങ്കിലും ഇവിടെപ്പോയിട്ടുള്ളവർ ഈ തമിഴ് പക്ഷി ഗ്രാമത്തിന്റെ സ്നേഹവും ഊഷ്മളതയും തൊട്ടറിഞ്ഞിട്ടുണ്ടാകും. പ്രകൃതി സ്നേഹിയായ ഒരു ഫോട്ടോഗ്രാഫർക്ക് കൂന്തൽക്കുളത്തെ ഓരോ നിമിഷങ്ങളും ധന്യനിമിഷങ്ങളാണ്. 1994 മുതലാണ് തമിഴ്നാട് സർക്കാർ തിരുനൽവേലിയിലെ കൂന്തക്കുളം പക്ഷിസങ്കേതമായി പ്രഖ്യാപിച്ചത്
  ഏറ്റവും കൂടുതൽ പക്ഷിനിരീഷകരും സഞ്ചാരികളും എത്തുന്ന ഗ്രാമമാണ് കുന്തക്കുളം ഏപ്രിൽ മെയ് മാസങ്ങളിൽ ധാരാളമായി ദേശാടന പക്ഷികൾ ഇവിടെ എത്തി തുടങ്ങും

Green media vision

You may also like

Leave a Comment