തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളില്‍ സ്ഥാപിച്ച എല്ലാ അനധികൃത പരസ്യ ബോര്‍ഡുകളും നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം ഹോര്‍ഡിംഗുകളും ബാനറുകളും ഫ്ളക്സ് ബോര്‍ഡുകളും താല്‍ക്കാലിക കമാനങ്ങളും പോസ്റ്ററുകളും ഉള്‍പ്പെടെയുള്ളവയെല്ലാം സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര്‍ നിര്‍ദേശിച്ചു. നേരത്തെ തന്നെ ഹൈക്കോടതി വിധി പ്രകാരം ഇത്തരത്തിലുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോയിരുന്നു. എന്നിട്ടും അനധികൃതമായി ബോര്‍ഡുകളും ഹോര്‍ഡിംഗുകളും മറ്റും സ്ഥാപിക്കുന്ന പ്രവണത കൂടി വരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികളിലേക്ക് കടക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
