
വീഡിയോ ലിങ്ക്……………………..https://fb.watch/8V3p5_VUMs/
ഓയൂർ : സഞ്ചാരയോഗ്യമല്ലാതായി കുണ്ടും കുഴിയും ചെളിക്കെട്ടായ് മാറിയ പയ്യക്കോട് കൈതയ്ക്കൽ റോഡ് സമീപവാസികളായ യുവാക്കൾ ചേർന്ന് ശ്രമധാനം നടത്തി കുഴിയടച്ചു. വെളിനല്ലൂർ പഞ്ചായത്തിലെ കാളവയൽ വാർഡിൽ സ്ഥിതിചെയ്യുന്ന ഈ റോഡിൽ കൂടി രാത്രിയും പകലും നിരവധി ആൾക്കാരാണ് യാത്ര ചെയ്യുന്നത്. ഇപ്പോൾ മഴക്കാലമായതോടെ കാൽനട പോലുംപറ്റാത്ത അവസ്ഥയിൽ ചെളിക്കുണ്ടായതോടെ തീർത്തും സഞ്ചാര യോഗ്യമല്ലതാവുകയായി രുന്നു. തുടർന്ന് നാട്ടുകാരായ യുവാക്കൾ ചേർന്ന് കല്ലുംമണ്ണുമിട്ട് റോഡിലെ കുഴിനികത്തുകയായിരുന്നു. പയ്യക്കോട് നിന്ന് കൈതയ്യ്ക്കൽ ഭാഗത്തേയ്ക്ക് എത്താനുള്ള എളുപ്പവഴിയാകൂടിയാണ് പയ്യക്കോട്-കൈതയ്ക്കൽ റോഡ്. കുറെനാളുകൾക്കു മുൻപ് റോഡിന്റെ പകുതിവരെ കോൺക്രീറ്റ് ചെയ്തിരുന്നു. ബാക്കിയുള്ള ഭാഗം കൂടി കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്നും നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം