ഓയൂർ:പയ്യക്കോട് നിന്നും കാളവയൽ വഴി വെളിനല്ലൂരിലേയ്ക്ക് പോകുന്ന പി ഡബ്ള്യു ഡി റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും റോഡ് നന്നാക്കാൻ നടപടികളെടുക്കാത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിൽ ഭരണം പലതും മാറി മാറി വന്നിട്ടും ഇരുപതു വർഷത്തിലേറെയായി ഒരു കുഴിയടക്കൽ പോലും നടത്താതിരുന്ന റോഡ് ഇപ്പോൾ പൂർണ്ണമായും തകർന്നു ,പ്രശസ്തമായ കാളവയൽ വയൽ വാണിഭവും കാലിച്ചന്തയും നടക്കുന്ന പ്രദേശത്തേക്ക് പോകുന്ന പ്രധാന റോഡാണ് പയ്യക്കോട് ഓയ്യൂർ റോഡ് .ഇതുവഴി തിരുവനന്തപുരം ജില്ലയിലേക്ക് പ്രവേശിക്കാൻ എളുപ്പമാണ് . കൂടാതെ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിലേയ്ക്ക് പോകുന്ന പ്രധാന റോഡുകൂടിയാണിത്
നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലയിലെ ജനങ്ങൾ പൊതുവായി ഉപയോഗിക്കുന്ന റോഡ് ഇപ്പോൾ ശോചനീയ അവസ്ഥയിലാണ് . ഇരുചക്ര വാഹനങ്ങൾ പലതും അപകടത്തിൽ പെടുകയും പതിവാണ് മഴക്കാലമായതോടെ ചെളിക്കെട്ടുരൂപം കൊണ്ടാതിനാൽ കാൽനട യാത്രയും ദുസ്സഹമായി. ചടയമംഗലം നിയോജകമണ്ഡലത്തിൽ ചടയമംഗലം ബ്ലോക്കിൽ വരുന്ന കാളവയൽ റോഡ് എത്രയും പെട്ടെന്ന് സഞ്ചാര യോഗ്യമാക്കാനുള്ള നടപടിയ്ക്ക് എം എൽ അടക്കമുള്ളവർ മുൻ കൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം