26.9 C
Kollam
Thursday, October 6, 2022
spot_img

പയ്യക്കോട് അടുതലറോഡിൽ കരാറുകാർ കുഴിയെടുത്തതിനെ തുടർന്ന് ശുദ്ധജലവിതരണ പൈപ്പ് തകർന്നു

വീഡിയോ ലിങ്ക്……………………….https://fb.watch/9b6UNd3qyV/

ഓയൂർ : പയ്യക്കോട് ജംഗ്‌ഷനിൽ റോഡ് പണിക്കു കുഴിയെടുത്തതിനെ തുടർന്ന് കാളവയൽ ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ട് മൂന്ന് ദിവസമായിട്ടും പൈപ്പ് ലൈൻ ശരിയാക്കാൻ അധികൃതരോ കരാറുകാരോ ശ്രമിക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം. ലക്ഷകണക്കിന് ലിറ്റർ ശുദ്ധജലമാണ് പൊട്ടിയ പൈയ്പ് ലൈൻ വഴി പാഴാകുന്നത്. പയ്യക്കോട് ജംഗ്‌ഷനിൽ നിന്നും കാള വയലിലേയ്ക്കും മരങ്ങാട് അടുതലഭാഗത്തേയ്‌ക്കും തിരിയുന്ന കലങ്ങുഭാഗത്താണ് വലിയരീതിയിൽ പൈപ്പ്‌ലൈൻ രണ്ടു ഭാഗത്തും പൊട്ടി ശുദ്ധജലം പാഴാകുന്നത്. കാളവയൽ റോഡിലേയ്ക്ക് വെള്ളം ഒഴുകുന്നതിനാൽ ഇ ഭാഗം ചെളിനിറഞ്ഞു കാൽനടയാത്രപോലും  ദുസ്സഹമായ അവസ്ഥയിലാണ്. റോഡ് പണി തുടങ്ങിയതിനു ശേക്ഷം  വലിയാംകുന്ന് മരങ്ങാട് എന്നി ഭാഗങ്ങളിൽ പലഭാഗത്തും 
പൈപ്പുകൾ പൊട്ടിയ അവസ്ഥയിലാണ്. പൈപ്പുലൈനുകൾ പൊട്ടി റോഡുമുഴുവൻ ചെളികെട്ടായ അവ്സഥയിൽ നിരവധിപേരാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. പൈപ്പുലൈനുകളുടെ സ്ഥാനം നോക്കാതെ ജെസിബി ഉപയോഗിച്ച് ആഴത്തിൽ മണ്ണെടുക്കുന്നതാണ് പൈപ്പ് ലൈനുകൾ പൊട്ടിയൊഴുകാൻ കാരണമാകുന്നത്  

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles