26.7 C
Kollam
Sunday, June 26, 2022
spot_img

പത്താംക്‌ളാസിൽ പഠിത്തം നിർത്തിയത് ദാരിദ്ര്യം മൂലം ഹരിശ്രീ അശോകൻ 

മുങ്ങിച്ചാകാൻ തുടങ്ങുന്ന ഒരു ഉറുമ്പിനെ കയ്യിലെടുത്ത് നിങ്ങൾ രക്ഷിക്കുന്നു. അതേ നിമിഷം ആ ഉറുമ്പ് നിങ്ങളെ കടിച്ചിരിക്കും. അതാണ് ഉറുമ്പിൻ്റെ സ്വഭാവം. അതുപോലെയാണ് ചില മനുഷ്യരും. ഹരിശ്രീ അശോകൻ ഓർക്കുന്നു. പത്താം ക്ലാസിൽ ഞാൻ പഠനം നിർത്തിയത് പഠിക്കാൻ മോശമായതുകൊണ്ടല്ല. സാഹചര്യം അങ്ങനെയായിരുന്നു ഞാൻ വളർന്നു വന്ന സാഹചര്യം മക്കൾക്ക് അറിയാം.മക്കൾ പല ഭാഷ പഠിക്കുന്നതും അറിവു നേടുന്നതും സന്തോഷമാണ്. ഇടയ്ക്ക് ഞാൻ മക്കളോടു പറയാറുണ്ട്. നിങ്ങൾ ഇത്തിരിനേരം ഇംഗ്ലിഷിൽ സംസാരിക്ക്. അച്ഛൻ കേൾക്കട്ടെ എന്ന്. അവർ സംസാരിക്കും. ഞാൻ കേട്ടിരിക്കും. ഹരിശ്രീ അശോകൻ പറഞ്ഞു. 

കുട്ടിക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പോസ്റ്ററൊട്ടിക്കാൻ പോയത് പാർട്ടിയിലുള്ള വിശ്വാസം കൊണ്ടായിരുന്നുവെന്ന് പറഞ്ഞാൽ നുണയാകും. ‌വിശപ്പ് സഹിക്കാൻ വയ്യാത്ത കൊണ്ടായിരുന്നു. പശപ്പാത്രം ചുമക്കലാണ് പ്രധാന പണി. പോസ്റ്റർ ഒട്ടിച്ചു കഴിഞ്ഞാൽ വയറുനിറയെ കപ്പ പുഴുങ്ങിയതും കട്ടൻ ചായയും കിട്ടും. എന്നെപ്പോലെ കപ്പ പുഴുങ്ങിയതിനു വേണ്ടി മാത്രം പശപ്പാത്രം ചുമക്കുന്നവർ ഇന്നുമുണ്ടാകും. കാരണം പട്ടിണിക്കാർക്ക് ഇന്നും കുറവ് ഇല്ലല്ലോ. അവർ കുറയാനും പാടില്ലല്ലോ. എങ്കിലേ പോസ്റ്ററൊട്ടിക്കാൻ ആളുകൾ ഉണ്ടാകൂ. എല്ലാ പാർട്ടിയിലും നല്ലവരും മോശക്കാരും ഉണ്ട്. ഹരിശ്രീ അശോകൻ പറയുന്നു.

Related Articles

stay connected

3,430FansLike
800FollowersFollow
19,100SubscribersSubscribe
- Advertisement -spot_img

Latest Articles