26.9 C
Kollam
Thursday, October 6, 2022
spot_img

പതിനെട്ടാം അടവ് പഠിക്കാൻ ഇന്ത്യന്‍ സൈന്യം എത്തിയത് തൃശൂര്‍ ശ്രീഗുരുകുലം കളരി സംഘത്തിൽ

ബംഗളൂരുവില്‍ നിന്ന് എത്തിയ 12 ഇന്ത്യന്‍ കരസേന സൈനികര്‍ തൃശൂരിലെ എളവള്ളിയില്‍ മാസങ്ങളായി കളരി പഠിക്കുകയാണ്. ആദ്യമായാണ് കരസേനയില്‍ നിന്ന് ഇത്തരമൊരു പഠനമെന്നാണ് കളരി ആശാന്‍ പറയുന്നത്. തൃശ്ശൂരിലെ എളവള്ളിയില്‍ കഴിഞ്ഞമെയ് മാസമാണ് ഇന്ത്യന്‍ കരസേനയിലെ 12 പേര്‍ കളരി പഠിക്കാന്‍ എത്തിയത്. ശ്രീ ഗുരുകുലം കളരി സംഘത്തില്‍ മൂന്നുമാസം പരിശീലനം എന്നതായിരുന്നു ലക്ഷ്യം. അതിപ്പോള്‍ അഞ്ച് മാസമായി. ഈ കാലയളവ് ഇനിയും കൂടും. ഒരുപക്ഷേ, വരും വര്‍ഷങ്ങളില്‍ കളരി പഠിക്കാന്‍ പുതിയ സംഘങ്ങള്‍ എത്തും -കളരി ആശാന്‍ ജോര്‍ജ്ജ് കെ ജോസ് പറയുന്നു.കേരളത്തില്‍ ആദ്യമായാണ് സൈനികര്‍ കളരി സംഘത്തില്‍ വന്ന് അഭ്യാസം പഠിക്കുന്നതെന്നാണ്  സെക്രട്ടറി കൂടെയായ ജോര്‍ജ്ജ് കെ ജോസ് പറയുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള സൈനികരില്‍ 11 പേര്‍ മലയാളികളാണ്. ഒരാള്‍ തമിഴ്‍നാട് സ്വദേശിയും.

നേരത്തെ കളരി അറിയാവുന്ന ഇരില്‍ ചിലര്‍, അടുത്തിടെ ചെന്നൈയിലേയും ബെംഗളൂരുവിലേയും സൈനിക സദസ്സുകളില്‍ കളരിയഭ്യാസ മുറകളുകള്‍ കാണിച്ച് മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ അഭ്യാസമുറകള്‍ പഠിക്കാന്‍ സൈനികരെ ഹവില്‍ദാറുടെ നേതൃത്വത്തില്‍ കേരളത്തിലേക്ക് അയച്ചത്.സോഷ്യല്‍ മീഡിയിലൂടെയും മറ്റും ശ്രീ ഗുരുകുലം കളരി സംഘത്തിന്‍റെ വീഡിയോകള്‍ കണ്ടതിന് ശേഷമാണ് സൈനികര്‍ എത്തിയത്. ഒരു മുതിര്‍ന്ന ഓഫീസര്‍ കളരി സന്ദര്‍ശിച്ചു.രക്ഷാധികാരിയും അധ്യക്ഷനുമായ ആന്‍റണി ഗുരുക്കളുമായി സംസാരിച്ചു. പിന്നീടാണ് സൈനികര്‍ എത്തിയത്.”സൈനികരുടെ സംഘം  ഇവിടെ വരാനും കളരി അഭ്യസിക്കാനും പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്,” കലാരൂപങ്ങള്‍ പഠിക്കുന്നതിനും അതില്‍ മികവ് കാണിക്കുന്നതിനും വേണ്ടി ഇന്ത്യന്‍ ആര്‍മിയില്‍ ഗ്രൂപ്പുകളെ വളര്‍ത്തുന്നുണ്ട്. ആന്താരാഷ്ട്ര തലത്തിലടക്കം അവര്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാറുമുണ്ട്. കളരിപ്പയറ്റ് അത്തരത്തിലൊരു പരമ്പരാഗത കലാരൂപമായതിനാല്‍ തന്നെയാണ് ഈ ഗ്രൂപ്പ് അത് അഭ്യസിക്കുന്നത്.

രണ്ടാമത്തെ കാരണം, ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ക്ക് ശത്രുക്കളെ നേരിടണമെങ്കില്‍ ആയുധങ്ങള്‍ പ്രത്യേകിച്ച് തോക്കൊന്നും ഉപയോഗിക്കാന്‍ പാടില്ല, കാരണം ആയുധങ്ങള്‍ പ്രയോഗിക്കുന്നത് പലപ്പോഴും പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണതയിലേക്ക് നയിക്കാറുണ്ട്. ഈ അവസരങ്ങളില്‍ മാര്‍ഷല്‍ ആര്‍ട്‌സ് തന്നെയാണ് ഇവരുടെ പ്രധാന ആയുധം. കളരിയില്‍ ആയുധം വേണ്ടാത്ത വെറുംകൈയ്യുമായി ബന്ധപ്പെട്ട ധാരാളം മുറകള്‍ ഉണ്ട്. അടുത്തത്, ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോള്‍ ഒടിവ്, ചതവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഇവരില്‍ പതിവാണ്. അതുകൊണ്ട് തന്നെ ആയുര്‍വേദത്തിലൂടെ ശരിയായ രീതിയില്‍ എങ്ങനെ പരിഹാരം കാണാം എന്നും പഠിപ്പിക്കുന്നുണ്ട്. സ്വന്തമായും മറ്റുള്ളവരെയും സഹായിക്കുന്ന തരത്തിലാണ് ഇവരെ പഠിപ്പിക്കുന്നത്.”എളവള്ളി ഗ്രാമത്തില്‍ 2010ലാണ് ശ്രീ ഗുരുകുലം കളരി തുടങ്ങിയത്. വിജയന്‍ എം അയ്യര്‍ ഗുരുക്കളാണ് സ്ഥാപകന്‍. ഇളയച്ഛൻ രംഗനാഥ അയ്യരില്‍ നിന്നുമാണ് വിജയന്‍ ഗുരുക്കള്‍ കളരിയുടെ ആദ്യ പാഠങ്ങള്‍ പഠിച്ചെടുത്തത്.പിന്നീട് പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടില്‍ (ആറാം തമ്പുരാന്‍) നിന്നും കളരിപ്പയറ്റ് അഭ്യാസം പൂര്‍ത്തിയാക്കി. കരാട്ടെ, കോല്‍ക്കളി, ഐവര്‍ക്കളി എന്നിവയിലെല്ലാം പ്രാവീണ്യം നേടിയ വിജയന്‍ ഗുരുക്കള്‍ കളരിപ്പയറ്റ് സംരക്ഷണ സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റായും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ കളരിപ്പയറ്റ് പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതോടൊപ്പം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പിലെ വിധികര്‍ത്താവുമായിരുന്നു അദ്ദേഹം.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles