Home Latest NewsStory പതിനഞ്ച്  ജോടി യുവതി-യുവാക്കളുടെ വിവാഹത്തിന് വേദിയൊരുക്കി എച്ച്.ഡബ്ല്യു.എ.ഹിറ ഫൗണ്ടേഷൻ

പതിനഞ്ച്  ജോടി യുവതി-യുവാക്കളുടെ വിവാഹത്തിന് വേദിയൊരുക്കി എച്ച്.ഡബ്ല്യു.എ.ഹിറ ഫൗണ്ടേഷൻ

by Green Media Vision
ബംഗളുരു : നഗരത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ഡി.ജെ. ഹള്ളിയിൽ 15 ജോടി യുവതി-യുവാക്കളുടെ വിവാഹത്തിന് വേദിയൊരുക്കി എച്ച്.ഡബ്ല്യു.എ.ഹിറ ഫൗണ്ടേഷൻ ട്രസ്​റ്റിന്റെ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ എച്ച്.ഡബ്ല്യു.എയുടെ തണലിലാണ് നിർധന കുടുംബത്തിലുള്ള 15 യുവതികളുറ 15 യുവാക്കളും സമൂഹ വിവാഹത്തിലൂടെ ഒന്നിച്ചത്.താന്നറി റോഡ് ശദാബ് ശാദി മഹലിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നടന്ന വിവാഹ കർമ്മങ്ങൾക്ക് മസ്ജിദ് റഹ്മ ഇമാം നഫീസ് അഹമ്മദ്, മോദി മസ്ജിദ് ഇമാം ഗുലാം റബ്ബാനി, മൗലാനാ ഉമർ ഫാറൂഖ്, മൗലാനാ ഷാഫി എന്നിവർ നേതൃത്വം നൽകി.ജമാഅത്തെ ഇസ്ലാമി കർണ്ണാടക സെക്രട്ടറി ഡോ. താഹാ മത്തീൻ ദമ്പതികൾക്ക് ആശംസകൾ അർപ്പിച്ചു. ‘ഒരൊറ്റ ആത്മാവില്‍നിന്ന് നിങ്ങളെ സൃഷ്​​ടിക്കുകയും അതേ ആത്മാവില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്​​ടിക്കുകയും ചെയ്ത’ ദൈവ കൽപ്പനകൾ സ്വീകരിച്ച് മാതൃകാ ദമ്പതികളാവണമെന്ന് അദ്ദേഹം ആശംസിച്ചു.
ബെംഗളൂരു ഡി.ജെ ഹള്ളിയിലെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരുടെ വിവാഹമാണ്എ എച്ച്.ഡബ്ല്യു.എ ഏറ്റെടുത്ത് മംഗളകരമായി നടത്തികൊടുത്തത്.
ReplyForward

You may also like

Leave a Comment