30.9 C
Kollam
Tuesday, August 3, 2021
spot_img

പതിനഞ്ചാം നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് രാവിലെ തുടക്കമായി . എംഎൽഎമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു . സത്യപ്രതിജ്ഞ അക്ഷരമാലാക്രമത്തിൽ ആയിരുന്നു തുടക്കം. ഒട്ടേറെ പുതുമകളുമായാണ് പതിനഞ്ചാം സഭാസമ്മേളനം തുടങ്ങുന്നത്. ചെന്നിത്തലയ്ക്ക് പ്രതിപക്ഷ ബ്ലോക്കിൽ രണ്ടാം നിരയിൽ ആദ്യ ബെഞ്ചിൽ ആണ് സ്ഥാനം തുടർഭരണത്തിലെത്തിയ സർക്കാറിനെ പിണറായി വിജയൻ നയിക്കുമ്പോൾ പ്രതിപക്ഷത്തെ നയിക്കാൻ ഇനി യുഡി എഫിലെ വിഡി സതീശൻ. സ്പ്രിംഗ്ളർ ,സ്വർണ്ണക്കടത്ത് മുതൽ ഇഎംസിസി വരെ സഭയിൽ  അഞ്ച് വർഷം മുഴങ്ങിയിരുന്ന ആരോപണപരമ്പരകളെല്ലാം ജനം തള്ളിയെന്നു  പറഞ്ഞാകും പ്രതിപക്ഷത്തെ ഭരണപക്ഷം നേരിടുക. മറുവശത്ത് പ്രതിപക്ഷനേതാവെന്ന നിലയിൽ ആദ്യ വിലയിരുത്തലിന് വേദിയാകുന്നത് എന്നും മിന്നും പ്രകടനം കാഴ്ചവെച്ച സഭാതലമെന്നതാണ് വി ഡി സതീശൻ്റെ വിജയം സതീശന് പിന്നിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മാറുന്ന അവസ്ഥയിൽ കോൺഗ്രസിലെ തലമുറമാാറ്റത്തിനും സഭ സാക്ഷിയാകും. പിണറായി മുഖ്യമന്ത്രിയായ നിയമസഭയിൽ പ്രതിപക്ഷനിരയിലേക്ക് കെകെ രമ എംഎൽഎയായി എത്തുന്നതും ജനം ഉറ്റുനോക്കുന്നു . ഒരു സീറ്റ് പോലും ലഭിക്കാത്ത ബിജെപിക്ക് ഇത്തവണ പുറത്തുനിന്നും നിയമസഭാമന്ദിരം നോക്കി കാണേണ്ട സ്ഥിതിയാണ് . നാളെ സ്പീക്കർ തെരഞ്ഞെടുപ്പും  28ന് നയപ്രഖ്യാപനപ്രസംഗവും നടക്കും. ജൂൺ നാലിനാണ് ബജറ്റ് , 14 വരെയാണ് നിയമസഭാസമ്മേളനം നടക്കുക .

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles