കൊച്ചി: പൊതുഅവധി ദിവസങ്ങള്ക്കുപിന്നാലെ പണിമുടക്കുകൂടി പ്രഖ്യാപിച്ചതോടെ അടുത്ത രണ്ടാഴ്ചയില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുക അഞ്ചുദിവസം. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തി നെതിരേ ഓള് ഇന്ത്യ നാഷനലൈസ്ഡ് ബാങ്ക് ഓഫിസേഴ്സ് ഫെഡറേഷന് (എ.ഐ.എന്‍.ബി.ഒ.എഫ്) അലിലേന്ത്യാ പണിമുടക്കു പ്രഖ്യാപിച്ചിരിക്കുന്നത് 15നും 16നുമാണ്. അതിനുമുമ്ബുള്ള ആഴ്ചയില്‍ പൊതുഅവധി അടക്കം മൂന്നു ദിവസം ബാങ്കുകള്‍ക്ക് ഒഴിവാണ്. ഇതോടെ ആകെ അഞ്ചുദിവസങ്ങ ളാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കാതിരിക്കുക. 11ന് ശിവരാത്രി അവധിയാണ്. 12 പ്രവൃത്തിദിവസമാണെങ്കിലും 13 രണ്ടാംശനിയും 14 ഞായറുമാണ്. ഇതിനുപിന്നാലെയാണ് 15, 16 തീയതികളിലെ പണിമുടക്ക്. ഇത്രയും നീണ്ട അവധിദിവസങ്ങളില്‍ എ.ടി.എം സേവനം തടസപ്പെടുമോയെന്ന ആശങ്കയുണ്ട്. അതേസമയം, 60 ശതമാനവും സാധാരണക്കാരുടെ നിക്ഷേപമുള്ള പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലുള്ള പ്രതിഷേധത്തോട് ജനങ്ങള്‍ സഹകരിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ബാങ്കുകളെ കൂടാതെ 17ന് ജനറല്‍ ഇന്‍ഷുറന്‍സ് ജീവനക്കാരും 18ന് ഓഹരി വല്പനയ്ക്കെതിരേ എല്‍.ഐ.സി ജീവനക്കാരും പണിമുടക്കും.
റിപ്പോർട്ട്: ഗ്രീൻ മീഡിയ വിഷൻ