കോഴിക്കോട് : കേരളത്തിലുടനീളം ബസ്സ് യാത്രയില്‍ സ്ത്രീകളുടെ പണവും, സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിക്കുന്ന അന്തര്‍ സംസ്ഥാന മോഷ്ടാക്കളുടെ പ്രധാന കണ്ണികളില്‍പ്പെട്ട രണ്ട് യുവതികള്‍ പിടിയില്‍. കൊയമ്പത്തൂര് ഗാന്ധിപുരം, പുറമ്പോക്ക് സ്ഥലത്ത് താമസക്കാരായ കസ്തൂരി (30), ശാന്തി (35) എന്നിവരെയാണ് കോഴിക്കോട് സിവില്‍ സ്റ്റേഷന് ഭാഗത്ത് വെച്ച് നടക്കാവ് എസ് ഐ കൈലാസ് നാഥും സംഘവും അറസ്റ്റ് ചെയ്തത്.
ഇവര്‍ കൂട്ടുകാര്‍ക്കൊപ്പം വടകര റെയില്‍വെ സ്റ്റേഷന് പരിസരത്താണ് ഇപ്പോള്‍ താമസിക്കുന്നത്. രാവിലെ ഇവിടെ നിന്ന് പുറപ്പെട്ട് തിരക്കുള്ള ബസുകളില്‍ കയറി യാത്രക്കാരായ സ്ത്രീകളുടെ വാനിറ്റി ബാഗ് തുറന്ന് തന്ത്രത്തില്‍ മോഷണം നടത്തുകയാണ് രീതി.കുന്ദമംഗലം ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആര്.ടി.സി. ബസ്സില്‍ വെച്ച് ഒരു യുവതിയുടെ ബാഗിലുള്ള പണവും സ്വര്‍ണ്ണാഭരണവും കവര്‍ച്ച ചെയ്യുന്ന ശ്രമത്തിനനിടയിലാണ് നടക്കാവ് പോലീസ് ഇവരെ പിടികൂടുന്നത്. ഇവര്‍ക്കെതിരെ കേരളത്തിലുടനീളം ധാരാളം മോഷണകേസുകള്‍ ഉണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് മനസ്സിലാക്കാന്‍ സാധിച്ചത്. ഇവര്‍ക്കെതിരെ നടക്കാവ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കോഴിക്കോട് ജെ.എഫ്.സി.എം – 4 കോടതിയില്‍ ഹാജരാക്കി. കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.