26.9 C
Kollam
Monday, July 26, 2021
spot_img

കുട്ടികൾക്കും കിടപ്പുരോഗികൾക്കുള്ള പഠനോപകരണ,ഡയപ്പർ വിതരണം മുൻഡെപ്യൂട്ടി മേയർ നിർവഹിച്ചു

കൊല്ലം : ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയും സുകൃതം ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി കൊല്ലം റെഡ്ക്രോസ്സ് ഹാളിൽ നടത്തിയ അംഗങ്ങൾക്കും നിർദ്ദനരരായ കുട്ടികൾക്കുമുള്ള പഠനോപകരണവിതരണവും,കിടപ്പുരോഗികൾക്കുള്ള ഡയപ്പർ വിതരണവും കൊല്ലത്തെ മുൻ ഡെപ്യൂട്ടി മേയറും സുകൃതം ചാരിറ്റബിൾ സൊസൈറ്റി രക്ഷധികാരിയുമായ വിജയ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. കരുണയുടെ പ്രവർത്തന മുഖങ്ങളായ ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയും സുകൃതം ചാരിറ്റബിൾ സൊസൈറ്റിയും കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങൾ മറ്റേതു സംഘടനക്കും അനുകരണീയമാണെന്ന് വിജയ ഫ്രാൻസിസ് പറഞ്ഞു. അർഹരായ എല്ലാ അംഗങ്ങൾക്കും മരുന്നും ഭക്ഷ്യവസ്തുക്കളും അത്യാവശ്യ സാധനങ്ങളും എത്തിക്കുന്നതിൽ ഇവർ കാണിച്ച പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും അവർ പറഞ്ഞു.

ഓൾ കേരള വീൽ ചെയർ റൈറ്റ്സ് ഫെഡറേഷന്റേയും സുകൃതത്തിന്റെയും ജില്ലാ സെക്രട്ടറി പ്രതാപൻ വാളത്തുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വി കെയർ പാലിയേറ്റീവ് ചെയർമാനും സുകൃതം ചാരിറ്റബിൾ സൊസൈറ്റി രക്ഷധികാരിയുമായ ജോർജ് എഫ് സേവ്യർ വലിയവീട്, സുകൃതം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്‌ ഹരിലാൽ,റെഡ്ക്രോസ്സ് ജില്ലാ സെക്രട്ടറി എസ്.അജയകുമാർ,വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ രക്ഷാധികാരി അനിൽകുമാർ കെ,സുകൃതം ചാരിറ്റബിൾ സൊസൈറ്റി ജോയിന്റ് സെക്രട്ടറി സന്തോഷ്‌ തട്ടാമല, വൈസ് പ്രസിഡന്റ്‌ റജീല,വീൽ ചെയർ റൈറ്റ്സ് ഫെഡറേഷൻ ട്രഷറർ സനോജ്, റെഡ്ക്രോസ്സ് ജില്ലാ എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു എന്നിവർ സംസാരിച്ചു. പ്രവാസികൾക്കൊരു കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ഫൗണ്ടർ അയൂബ് അയത്തിൽ, അബ്ബാസ് നീലഗിരി, കനിവിനൊരു കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ഫൗണ്ടർ സജീർ കുന്നുവിള, നിസാം വാഴപ്പള്ളി, നൂറുദീൻ കൊട്ടിയം എന്നിവർ നൽകിയ ഡയപ്പറുകൾ ജോർജ് എഫ് സേവ്യർ വലിയവീട് സ്വീകരിച്ചു. ക്യാപ് ഗ്രൂപ്പ്‌ അംഗങ്ങളായ അഞ്ജലി, ഷഫീക്, അരവിന്ദൻ, ഷഫ്‌ന എന്നിവരും പരിപാടിയുടെ വിജയപ്രവർത്തനത്തിൽ പങ്കാളികളായി

Related Articles

stay connected

1,820FansLike
53FollowersFollow
1,840SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles