30.9 C
Kollam
Tuesday, August 3, 2021
spot_img

പട്ടികജാതി കുടുംബത്തിൻ്റെ വീടിൻ്റെ ഭിത്തിയോട് ചേർന്ന് മണ്ണെടുത്ത് റോഡ് വെട്ടിയത് മൂലം വീട് നിലം പൊത്തുന്ന അവസ്ഥയിൽ


അഞ്ചൽ പഞ്ചായത്തിലെ ഏറം പത്തൊൻമ്പതാം വാർഡിൽ പൊതു വികസനത്തിൻറെ പേരിൽ നാട്ടുകാരുടെയും പഞ്ചായത്ത് അംഗത്തിന്റെയും നേതൃത്വത്തിൽ രണ്ട് വർഷം മുമ്പ് പട്ടികജാതി കുടുംബത്തിന്റെ വീടിന്റെ മുൻ വശത്തെ ഭിത്തിയോട് ചേർന്ന് മണ്ണെടുത്ത് റോഡ് വെട്ടിയത് മൂലം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ് ഈ നിർധന കുടുംബം താമസിക്കുന്ന വീട് . അഞ്ചൽ പഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിൽ ചോരനാട് ലാൽ ഭവനിൽ ഓമനയും കുടുംബവുമാണ് കുട്ടികളുമായി ഏത് നിമിഷവും നിലംപൊത്താറായ വീട്ടിൽ കഴിയുന്നത്. വയലിനോട് ചേർന്നുള്ള നടപ്പാത വെട്ടി വീതി കൂട്ടിയാണ് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ റോഡ് നിർമ്മിച്ചത്. റോഡ് വെട്ടിയ നടപ്പാതയോട് ചേർന്ന് ഉയർന്ന് കിടന്ന അഞ്ച് സെന്റ് വസ്തുവിലെ വീട്ടിൽ താമസിക്കുന്ന കുടുംബമാണ് മഴക്കാല മായതോടെ മണ്ണിടിച്ചൽ ഭീഷണിയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയിൽ കക്കൂസ് കുഴി പൂർണ്ണമായും വീടിന്റെ മുൻ വശത്തെ ഭിത്തി ഭാഗികമായും ഇടിഞ്ഞുമാറി . വീട് ഇടിഞ്ഞ് എപ്പോൾ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലാണ്. റോഡ് വെട്ടിയപ്പോൾ ഉയർന്ന് കിടന്ന വസ്തുവിന്റെ വീടിൻറെ അടിവാരത്തോടെ ചേർത്ത് മണ്ണെടുത്തത് . വീട്ടുകാർ തടഞ്ഞപ്പോൾ സൈഡ് കല്ല് ഉപയോഗിച്ച് കെട്ടി വീട് സംരക്ഷിക്കുമെന്ന് പഞ്ചായത്തംഗവും റോഡ് വെട്ടിയവരും ഓമനയ്ക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ വർഷം രണ്ട് കഴിഞ്ഞിട്ടും ഇതുവരെ വീട് സംരക്ഷിയ്ക്കാൻ നടപടി ഉണ്ടായില്ല. ഇതിനായി പലതവണ പഞ്ചായത്തിലും പഞ്ചായത്തംഗത്തിന്റെ വീട്ടിലും കയറി ഇറങ്ങിയെങ്കിലും സംരക്ഷിണഭിത്തി നിർമ്മിച്ച് നൽകിയില്ല. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന ഓമനയ്ക്കും കുടുംബത്തിനും സംരക്ഷണഭിത്തി നിർമ്മിയ്ക്കാനുള്ള സാമ്പത്തികാവസ്ഥയില്ല . പഞ്ചായത്തും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സമയോചിതമായി ഇടപ്പെട്ട് അപകടാവസ്ഥയിലായ വീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ ജീവൻ രക്ഷിയ്ക്കാൻ വേണ്ട നടപടിചെയ്യണം


Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles