24.9 C
Kollam
Sunday, September 25, 2022
spot_img

പകൽ സമയത്തെ വൈദ്യുത നിരക്ക് കുറയ്ക്കാനാകും : വൈദ്യുത മന്ത്രി

രാത്രികാല വൈദ്യുത ചാർജ് കൂട്ടുന്നത് പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ സമയത്ത് വൈദ്യുതി ചാര്‍ജ് കുറയ്ക്കാൻ ആലോചന. ഇതോടൊപ്പം രാത്രികാല  വൈദ്യുത ചാര്‍ജ് കൂട്ടുന്നതിനും തീരുമാനമുണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പകല്‍ സമയത്ത് വൈദ്യുതി നിരക്ക് കുറയുന്നതോടെ  വ്യവസായികള്‍ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം അറിയിച്ചു. കെഎസ്ഇബിയിലെ പ്രശ്‌നങ്ങളില്‍ ചെയര്‍മാന്‍റെയും ജീവനക്കാരുടേയും ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ഊര്‍ജ സെക്രട്ടറിയോട് നിര്‍ദേശിച്ചതായി മന്ത്രി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

സ്മാര്‍ട്ട് മീറ്റര്‍ വരുന്നതോടെയാണ് പകല്‍ സമയത്തെ നിരക്ക് കുറയുന്നത്. അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ആ പദ്ധതി ഉണ്ടാക്കി മറ്റെല്ലാ പദ്ധതിയും കൂടി നിര്‍ത്തണം, അതിന് ഒരു ഉടക്ക് താന്‍ പറയണം എന്നാണ് നിങ്ങള്‍ ലക്ഷ്യമിടുന്നത്. അതിരപ്പിള്ളിയെ വിട്, ബാക്കിയുള്ളത് നമുക്ക് തുടങ്ങാമെന്നും മന്ത്രി പറഞ്ഞു.കരിയാര്‍കുറ്റി പദ്ധതി വന്നാല്‍ മൂന്നു ജില്ലകളിലെ കുടിവെള്ളക്ഷാമം ഒഴിവാകുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ഇബിയിലെ പ്രശ്‌നത്തില്‍, ചെയര്‍മാനും ബോര്‍ഡും ജീവനക്കാരുമെല്ലാം സ്ഥാപനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ പരിശോധിക്കാവുന്നതാണ്. ഇപ്പോള്‍ അപാകതയൊന്നും കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു

Related Articles

stay connected

3,940FansLike
800FollowersFollow
24,300SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles