25.9 C
Kollam
Friday, January 28, 2022
spot_img

ന്യൂനപക്ഷ അനുപാതം; ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ജനസംഖ്യാനുപാതികമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ന്യൂനപക്ഷ സ്‌കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെ സര്‍ക്കാര്‍  കോടതിയിൽ അപ്പീല്‍ നല്‍കി.ജനസംഖ്യാനുപാതത്തിൽ  സ്‌കോളര്‍ഷിപ്പ് നല്‍കിയാല്‍ അർഹതയില്ലാത്തവരും ആനുകൂല്യം കൈപറ്റുന്ന സാഹചര്യം ഉണ്ടാകുമെന്ന് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.സച്ചാര്‍, പാലോളി കമ്മിറ്റികള്‍ മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന വിഭാഗത്തെ കണ്ടെത്തിയിരുന്നു. അതിനാലാണ് മുസ്ലിങ്ങള്‍ക്ക് കൂടുതല്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്.എന്നാല്‍ ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സര്‍ക്കാരിന്‍റെ പക്കല്‍ യാതൊരു തെളിവും ലഭ്യമല്ല .നിലവില്‍ ക്രൈസ്തവര്‍ക്കിടയിലെ വിദ്യാഭ്യാസപര മായ പിന്നാക്കാവസ്ഥയെ അടിസ്ഥാനപ്പെടുത്തി  ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയില്‍ സമിതി രൂപവത്കരിച്ചിട്ടുണ്ട്.ആ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം പിന്നാക്കാവസ്ഥ ഉണ്ടെങ്കില്‍ അതിന് അനുപാതികമായി സ്‌കോളർഷിപ്പ് നല്‍കാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

stay connected

3,060FansLike
827FollowersFollow
7,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles