27.9 C
Kollam
Saturday, October 16, 2021

നൈറ്റിമാമാ യഹിയ RMS നിര്യാതനായി

കടയ്ക്കൽ: വേറിട്ട ശൈലിയിലൂടെ കഥാപുരുഷനായി മാറിയ നാട്ടുകാരനും ഏവർക്കും പ്രിയങ്കരനുമായ കടയ്ക്കൽ മുക്കുന്നം യഹിയ (RMS തട്ടുകട ) നിര്യാതനായി. മടക്കിക്കുത്തിയ മുണ്ട് അഴിച്ചിടാത്തതിൽ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ജീവിതാവസാനം വരെ നൈറ്റി വേഷമായി സ്വീകരിച്ച യഹിയാക്കയുടെ നിലപാടുകൾ എന്നും വേറിട്ടതായിരുന്നു . നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിൽ പ്രതിഷേധിച്ച് തലമുടിയുടെയും മീശയുടെയും ഒരുഭാഗം വടിച്ച് പ്രതിഷേധം അറിയിച്ച യഹിക്കാക്ക ദേശീയ മീഡിയകളിൽ അടക്കം കോളിളക്കം സൃഷ്ടിച്ച ചരിത്രപുരുഷനായി മാറി.

യഹിക്കാക്കയുടെ ആർഎംഎസ് തട്ടുകടയും വേറിട്ട വിഭവങ്ങൾ കൊണ്ടും അതിലുപരി ടിയാന്റെ വാചകക്കസർത്ത് കൊണ്ടും ഏവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു.കഴിഞ്ഞ കുറച്ചു കാലങ്ങളായി രോഗബാധിതനായി കിടപ്പിലായിരുന്നു.ഏതായാലും ഓർമിക്കാൻ ഒത്തിരി അനുഭവങ്ങൾ ബാക്കിയാക്കിയാണ് യഹിക്കാക്ക യാത്രയായിരിക്കുന്നത്. കടക്കൽ പുതുക്കോട് ജുമാ മസ്ജിദിലാണ് കബറടക്കം .

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles