24.9 C
Kollam
Tuesday, January 25, 2022
spot_img

നെല്ലികുന്നത്ത് നിന്നും കാണാതായ മൂന്നുവയസ്സുള്ള നാടോടി കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഇൻസൈറ്റിൽ രാഹുൽ

വീഡിയോ ലിങ്ക്.……………………………https://fb.watch/8I_xsoHYYl/

കൊട്ടാരക്കര: നെല്ലികുന്നത്ത് നിന്നും രണ്ടു ദിവസംമുമ്പ് കനത്ത മഴയിൽ തോട്ടിൽ വീണു കാണാതായ തമിഴ്നാട് സ്വദേശികളായ നാടോടി കുടുംബത്തിലെ മൂന്ന് വയസുള്ള കുട്ടിയുടെ മൃതദേഹം ഓടനാവട്ടം കട്ടയിൽ ചൂലാതോട്ടിൽ കരക്കടിഞ്ഞനിലയിൽ കണ്ടെത്തി. ജീർണ്ണിച്ച നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസമായി ഫയർഫോഴ്‌സ് സ്‌കൂബാടീമും പോലീസും നാട്ടുകാരും നിരന്തരമായി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയുടെ മൃതദേഹം കണ്ടെത്താനായി രുന്നില്ല. രാവിലെ പത്തുമണിയോടെ കുട്ടിയുടെ മൃതദേഹം തോടിനു കരയിൽ അടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. കുത്തൊഴു ക്കിൽപെട്ട കുട്ടി അഞ്ചുകിലോമീറ്ററോളം തോട്ടിൽ ഒലിച്ചുപോയതാ യാണ് നിഗമനം. പൂയപ്പള്ളി സി ഐ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തി നടപടി സ്വീകരിച്ചു.  മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപതി മോർച്ചറിയിലേക്ക് മാറ്റി .

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles