24.9 C
Kollam
Friday, October 29, 2021
spot_img

നീലേശ്വരത്ത് ജ്വല്ലറി കൊള്ളയടിക്കാന്‍ ശ്രമം; കാവല്‍ക്കാര​നെ കണ്ടപ്പോള്‍ മോഷ്ടാവ് രക്ഷപ്പെട്ടു

നീലേശ്വരം : നീലേശ്വരത്ത് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ ജ്വല്ലറി കൊള്ളയടിക്കാനുള്ള ശ്രമം കാവല്‍ക്കാര​െന്‍റ സമയോചിത ഇടപെടലിനെ തുടര്‍ന്ന് വിഫലമായി. മേല്‍പാലത്തിനും കോണ്‍വെന്‍റ്​ ജങ്​ഷനുമിടയില്‍ മഹാമായ ഹോട്ടലിനുമുന്നിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കുഞ്ഞിമംഗലം ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്താനുള്ള ശ്രമം കാവല്‍ക്കാരന്‍ വാഴുന്നോറടിയിലെ സുരേഷി​െന്‍റ ഇടപെടലിനെ തുടര്‍ന്നാണ്​ വിഫലമായത്. ചൊവ്വാഴ്ച രാത്രി 12നാണ് കവര്‍ച്ചാശ്രമം നടന്നത്.

കാവല്‍ക്കാരന്‍ സുരേഷാണ് ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആദ്യം കണ്ടത്. ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചപ്പോള്‍ തൊട്ടടുത്ത തേജസ്വിനി സഹകരണ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരും കാവല്‍ക്കാരും ഓടിയെത്തി. അപ്പോഴേക്കും മോഷ്​ടാവ് തൊട്ടടുത്ത കോണ്‍വെന്‍റി​െന്‍റ മതില്‍ചാടി രക്ഷപ്പെട്ടു. ഉടന്‍തന്നെ നീലേശ്വരം പൊലീസ് സ്​റ്റേഷനില്‍ വിവരം അറിയിച്ചു. കുതിച്ചെത്തിയ പൊലീസും ബഹളം കേട്ടെത്തിയവരും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്​ടാക്കളെ കണ്ടെത്താനായില്ല. മോഷ്​ടാക്കള്‍ ഉപേക്ഷിച്ച ഗ്യാസ് കട്ടിങ് മെഷീന്‍, വെല്‍ഡിങ്​ മെഷീന്‍, കോടാലി എന്നിവ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്.

ഇവ പൊലീസ് കസ്​റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണന്‍, നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ശ്രീഹരി, എസ്‌.ഐ ഉണ്ണിരാജ, ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കാസര്‍കോട്ടുനിന്നും പൊലീസ് നായും സ്ഥലത്തെത്തി പരിശോധന നടത്തി. ആസൂത്രിതമായ കവര്‍ച്ചാശ്രമമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് കെ.എം. ജനാര്‍ദന​‍െന്‍റ ഉടമസ്ഥതയിലുള്ള കുഞ്ഞിമംഗലം ജ്വല്ലറിയുടെ പുതിയശാഖ ഇവിടെ ആരംഭിച്ചത്. ഒരു മോഷ്​ടാവിനെ മാത്രമേ കണ്ടുള്ളൂവെങ്കിലും ഒന്നിലേറെ പേര്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles