26.9 C
Kollam
Tuesday, May 17, 2022
spot_img

കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 62കാരന്‍ അറസ്റ്റില്‍

നീലേശ്വരം: രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ അഴിത്തലയിലെ മധ്യവയസ്കന്‍ അറസ്റ്റില്‍.  തൈക്കടപ്പുറം പി.പി. മോഹനനെയാണ് (62) നീലേശ്വരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ ബുധനാഴ്ച രാവിലെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഡിസംബറില്‍ മോഹനനെ കാണാതായതായി പരാതി ഉണ്ടായിരുന്നു. രണ്ടുദിവസത്തിനുശേഷം തിരിച്ചെത്തിയ ഇയാള്‍ ഇപ്പോള്‍ അഴിത്തലയില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

stay connected

3,300FansLike
800FollowersFollow
17,100SubscribersSubscribe
- Advertisement -spot_img

Latest Articles