കൊല്ലം; കേരളത്തിൻ്റെ പരിസ്ഥി 70%വും ജലം കൊണ്ട് സമൃദ്ധമാണ്.. കടൽ, കായൽ , പുഴ , തടാകങ്ങൾ തുടങ്ങി … ജലം കൊണ്ട് സമൃദ്ധമായ ഇവിടെ അറഞ്ഞിരിക്കേണ്ടതും നീന്തൽ തന്നെയാണ് എന്നാൽ നീന്തൽ അറിയാത്തത് കൊണ്ട് നിരവധി വിലപ്പെട്ട ജീവനുകൾ ആണ് ദിനംപ്രതി പൊലിഞ്ഞു പോകുന്നത് ഓരോ മുങ്ങിമരണവും നമുക്ക് നൽകുന്ന സന്ദേശം കുറെ നഷ്ടങ്ങൾ തന്നെയാണ് കേവലം ഒരു മണിക്കൂർ കൊണ്ട് പഠിക്കാൻ കഴിയുന്ന നീന്തൽ എന്ത് കൊണ്ടാണ് നമ്മുടെ സമൂഹത്തിന്റ ഇടയിൽ അറിയപ്പെടാതെ പോകുന്നത്
മരണകാരണമായേക്കാവുന്ന അത്യാഹിതങ്ങളിൽ മറ്റുള്ളവ പോലെ അത്രയൊന്നും ചർച്ച ചെയ്യാത്ത ഒന്നാണ് മുങ്ങിമരണം. നാഷണൽ ക്രൈം റിക്കോർഡ്സ് ബ്യുറോയുടെ കണക്കു പ്രകാരം കേരളത്തിൽ ഒരു വർഷം മുങ്ങി മരണങ്ങളുടെ എണ്ണം 1200 മുതൽ 1500 വരെയാണ് അത് ദേശീയ തലത്തിൽ വരുമ്പോൾ. 360000 ന് മുകളിലാണ് അശ്രദ്ധ മൂലമോ അപകടങ്ങൾ മൂലമോ ജലാശയങ്ങളിലാഴ്ന്നു പോകുന്നത് നിരവധി വിലപ്പെട്ട ജീവനുകളാണ്. ഓരോ വീടിന്റെയും പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അത് വഴി അനാഥമാക്കപ്പെടുന്നത്.നീന്തലറിയാത്തത് കൊണ്ട് ഇനിയും അങ്ങിനെ സംഭവിക്കാൻ പാടില്ല കേരളത്തിന്റെ പൊതു ഘടന നോക്കിയാൽ നമ്മൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതലും എത്തപെടുന്നത് കടൽ കരയിലോ, പുഴയിലോ മാറ്റ് ജലശയങ്ങളിലൊ ആണ് എന്നാൽ നമ്മളിൽ പലരും അവിടെ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പ് ബോർഡുകളോ മാറ്റ് സുരക്ഷാ സംവിധാനങ്ങളോ പലപ്പോഴും ശ്രദ്ധിക്കണം എന്നില്ല ഇത് കാരണം നഷ്ടപ്പെടുന്നത് സ്വന്തം ജീവൻ ആണെന്നത് പലപ്പോഴും മറന്നു പോകുന്നു മുങ്ങി മരണങ്ങൾ ഇല്ലാത്ത ഒരു കേരളത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യം നടപ്പാക്കാൻ കഴിഞ്ഞ കുറെ വർഷങ്ങൾ ആയി നീന്തലിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിച്ച് നിരവധിപേർക്ക് പരിശീലനം നൽകുന്നകൊല്ലത്തിന്റെ അഭിമാനമായ പ്രശസ്ത നീന്തൽതാരം ഡോൾഫിൻ രതീഷ് പറയുന്ന വാക്കുളാണിത്
കുട്ടികൾക്കും മുതിർന്നവർക്കുമായി കരുനാഗപ്പള്ളി അഴീക്കലിൽ നീന്തൽ പരിശീലനം നടത്തി വരികയാണ് അദ്ദേഹം ഇനിയൊരു ജീവനും മുങ്ങിമരണങ്ങളിലൂടെ അകാലത്തിൽ പൊലിയാതിരിക്കാൻ, നീന്തലിൽ പ്രാവിണ്യമുള്ള ആരോഗ്യപൂർണ്ണമായ ഒരു തലമുറയെ രൂപപ്പെടുത്തി എടുക്കേണ്ടതിന്റെ ആവശ്യകത ഡോൾഫിൻ രതീഷ് ചൂണ്ടിക്കാട്ടുന്നു ഇനിയും ഇത് അവഗണിക്കാതിരിക്കുക ഒരു അധ്യായന വർഷം കുട്ടികൾക്ക് പഠനത്തിനൊടൊപ്പം നീന്തൽ കൂടി പഠിപ്പിക്കാനുള്ള തീരുമാനം കൂടി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വരുന്ന അഡ്യായന വർഷമെങ്കിലും കൈകൊള്ളണം എന്ന് കൂടി രതീഷ് ഓർമ്മിപ്പിക്കുന്നു മുങ്ങി മരണത്തിൽ നിന്ന് എങ്ങനെ ശാസ്ത്രീയമായി രക്ഷപ്പെടാം എന്നുള്ള പ്രാഥമികമായ ബാലപാഠങ്ങൾ നമ്മുടെ കുരുന്നുകൾക്ക് പകർന്നു നൽകി നീന്തൽ പഠനം നടത്തുകയാണ് രതീഷ് നീന്തൽ പരിശീലനം കൂടാതെ (കായൽ, കടൽ ) കൂടാതെ ഫാസ്റ്റ്എയ്ഡ് ക്ലാസ്സ്, വെള്ളത്തിലെ അപകടങ്ങളെ കുറിച്ചുള്ള ബോധവത്കരണവും രതീഷ് നൽകുന്നു ഇനിയും നീന്തൽ പഠിക്കാൻ മടിച്ചു നിൽക്കേണ്ട നിങ്ങൾക്കുമാത്രമല്ല അതുകൊണ്ടു പ്രയോജനം മറ്റുള്ളവർക്കും കൂടിയാണെന്ന് ഓർക്കുക വിശദവിവരങ്ങൾക്ക് ഡോൾഫിൻ രതീഷിന്റെ നമ്പറിൽ ബന്ധപ്പെടുക 9946002800
See More …….https://fb.watch/cHyjP7RFAv/