24.9 C
Kollam
Tuesday, January 25, 2022
spot_img

നീണ്ടകര ദേശോദ്ധാരിണി വായനശാലയുടെ വിപുലീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്തു

ചവറ : എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച നീണ്ടകര ദേശോദ്ധാരിണി വായനശാലയുടെ വിപുലീകരിച്ച മന്ദിരം ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിലെ 12.59 ലക്ഷം രൂപാ ചിലവഴിച്ചാണ് ഗ്രന്ഥശാല മന്ദിരം നിര്‍മ്മിച്ചത്. 23ന് വൈകുന്നേരം ഗ്രന്ഥശാലാങ്കണത്തില്‍ കൂടിയ യോഗത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി യാണ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചരിത്രം ഓര്‍മ്മകളാണ്, സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലൂടെയാണ് ചരിത്രം ഓര്‍മ്മിക്കപ്പെടുന്നത്, സാംസ്ക്കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഗ്രന്ഥശാല പ്രവര്‍ത്തനങ്ങളിലൂടെയാണ് കഴിയുന്നതെന്നും 75 വര്‍ഷങ്ങളുടെ സാംസ്ക്കാരിക ചരിത്രമുളള നീണ്ടകര ദേശോദ്ധാരിണി ഗ്രന്ഥശാല നീണ്ടകരയുടെ സാംസ്ക്കാരിക പുരോഗതിക്ക് നിര്‍ണ്ണായകമായ സംഭാവനകള്‍ ചെയ്ത സ്ഥാപനമാണെന്നും എം.പി യോഗത്തില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഗ്രന്ഥശാല പരിധിയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും കഴക്കൂട്ടം സൈനിക സ്ക്കൂളിലെ ആദ്യ വനിത ബാച്ചില്‍ പ്രവേശനം ലഭിച്ച കുമാരി പൂജലക്ഷ്മിയേയും അനുമോദിച്ചു. ഗ്രന്ഥശാല പ്രസിഡന്‍റ് എ.സഹദേവന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.പി. സുധീഷ്കുമാര്‍, ബ്ലോക്ക് മെമ്പര്‍ പ്രിയഷിനു, സുധിരഞ്ചന്‍, ഗ്രന്ഥാശാല സെക്രട്ടറി രതീഷ്കുമാര്‍, രമേശ്ബാബു എന്നിവര്‍ സംസാരിച്ചു.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles