27.9 C
Kollam
Saturday, October 16, 2021

നി​സാ​മു​ദീ​ന്‍ എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ ക​വ​ര്‍​ച്ച: പ്ര​തി​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം -നി​സാ​മു​ദീ​ന്‍ എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞു. കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​ഗ്സ​ര്‍ ബാ​ദ്ഷ​യാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് റെ​യി​ല്‍​വേ പോ​ലീ​സ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​യു​ടെ ചി​ത്രം ആ​ര്‍​പി​എ​ഫ് പു​റ​ത്തു​വി​ടു​ക​യും ചെ​യ്തു. ട്രെ​യി​നി​ല്‍ ഇ​യാ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി മ​റ്റ് യാ​ത്ര​ക്കാ​രും സ്ഥി​രീ​ക​രി​ച്ചു. സ​മാ​ന​മാ​യ രീ​തി​യി​ല്‍ ഇ​തി​ന് മു​ന്‍​പും പ്ര​തി മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് റെ​യി​ല്‍​വെ പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം.

തി​രു​വ​ന​ന്ത​പു​രം- നി​സാ​മു​ദ്ദീ​ന്‍ എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. മൂ​ന്ന് യാ​ത്ര​ക്കാ​രു​ടെ സ്വ​ര്‍​ണ​വും മൊ​ബൈ​ലും ക​വ​ര്‍​ന്നു. തി​രു​വ​ല്ല സ്വ​ദേ​ശി വി​ജ​യ​ല​ക്ഷ്മി, മ​ക​ള്‍ ഐ​ശ്വ​ര്യ, ആ​ലു​വ സ്വ​ദേ​ശി കൗ​സ​ല്യ എ​ന്നി​വ​രാ​ണ് ക​വ​ര്‍​ച്ച​ക്ക് ഇ​ര​യാ​യ​ത്. യാ​ത്ര​ക്കാ​രെ മ​യ​ക്കി​യ ശേ​ഷ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് സം​ഭ​വം. കോ​യ​മ്ബ​ത്തൂ​രി​ല്‍ നി​ന്ന് വാ​ങ്ങി​യ ഭ​ക്ഷ​ണം ഇ​വ​ര്‍ ക​ഴി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് മ​യ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ച്ച മൊ​ഴി. വി​ജ​യ​ല​ക്ഷ്മി​യും മ​ക​ളും ഒ​രു കോ​ച്ചി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്. കൗ​സ​ല്യ മ​റ്റൊ​രു കോ​ച്ചി​ലാ​യി​രു​ന്നു. വി​ജ​യ​ല​ക്ഷ്മി​യു​ടെ ബാ​ഗു​ക​ളി​ല്‍​നി​ന്ന് പ​ത്ത് പ​വ​ന്‍റെ സ്വ​ര്‍​ണ​വും ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്. കൗ​സ​ല്യ​യു​ടെ സ്വ​ര്‍​ണ​ക്ക​മ്മ​ലു​ക​ളും ന​ഷ്ട​പ്പെ​ട്ടു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles