30.9 C
Kollam
Tuesday, August 3, 2021
spot_img

നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കും, രോഗികള്‍ക്കും, റംസാന്‍-കോവിഡ്ഭക്ഷ്യ കിറ്റ്‌ നൽകി ടി.കെ.എം കോളേജ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ

കൊല്ലം;നാനൂറോളം നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കും, രോഗികള്‍ക്കും, റംസാന്‍-കൊവിഡ് ഭക്ഷ്യ കിറ്റ്‌ വിതരണവുമായ്  ടി.കെ.എം കോളേജ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ ടി.കെ.എം കോളേജ് ഓഫ് ആര്‍ട്സ് & സയന്‍സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ‘ഇന്നലെകളുടെ’ നേതൃത്വത്തിൽ സുഹൃത്ത് അനസിന്റെ സ്മരണാർത്ഥം എല്ലാവർഷവും നൽകിവരുന്ന, ജാതി മത ഭേദമന്യേ നിർദ്ധനരായ  കുടുംബങ്ങൾക്കും, രോഗികൾക്കും, കൊല്ലം ജില്ലാ ടി.ബി സെന്‍റെറിലെ രോഗികൾക്കും, റംസാൻ-കൊവിഡ് റിലീഫ് കിറ്റ് വിതരണം ഇന്നലെയും ഇന്നുമായി  അർഹരായ കൊല്ലം ജില്ലയിലുള്ള 400 റോളം കുടുംബങ്ങൾക്ക് ചെയര്‍മാന്‍ അമീന്‍ എം.എം. കണ്ണനല്ലൂരിന്‍റെ നേതൃത്വത്തില്‍ അർഹരായവർക്ക് കിറ്റുകൾ വീട്ടിൽ എത്തിച്ചുകൊടുത്തു.
ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി  മുന്നോട്ടു പോകുന്ന ഇന്നലകൾ എന്ന് കൂട്ടായ്മയ്ക്ക് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ കഴിയുന്നതിൽ  ഞങ്ങൾ സന്തുഷ്ടരാണ്. ഇന്നലെകളുടെ ഓരോ സുഹൃത്തുക്കളും  തോളോട് തോൾ ചേർന്ന് ഐക്യത്തോടെ പ്രവർത്തിക്കുന്നതു കൊണ്ടാണ് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ  ഞങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത്. കോവിഡ് എന്ന മഹാമാരി നമ്മുടെ നാട്ടിൽ കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രയാസങ്ങൾ നേരിടുന്ന  കുടുംബങ്ങളെ സഹായിക്കുന്നതിനുവേണ്ടി  ഇന്നലകളുടെ വോളണ്ടിയേഴ്സ് സജ്ജരാണ് എന്ന് എല്ലാവരെയും അറിയിക്കുന്നു.
*കിറ്റ് വിതരണത്തിന് ഇന്നലകളുടെ ചെയര്‍മാന്‍ അമീന്‍ എം.എം കണ്ണനല്ലൂർ, സവാദ്, നാദിര്‍ഷ, ഉണ്ണി.ഡി, അഡ്വ.കബീര്‍ഷാ, അജ്മീർഖാൻ, ജിന്ന, സോണി.എസ്, അന്‍സര്‍ തുടങ്ങിയവര്‍ നേതൃത്വം നൽകി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,883FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles