26.9 C
Kollam
Friday, January 28, 2022
spot_img

നിരോധിത പുകയില ഉൽപ്പന്നങ്ങളും മദ്യവും പിടികൂടിയ കേസിലെ പ്രതി അറസ്റ്റിൽ

കരുനാഗപ്പള്ളി : ഇക്കഴിഞ്ഞ ഒന്നാംതീയതി ഉച്ചക്ക് 03.00 മണിയോട് കൂടി കരുനാഗപ്പള്ളി ആദിനാട് സംഘപ്പുര മരുതൂർ റോഡിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്നും ഇന്ത്യൻ നിർമിത വിദേശ മദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടിയ കേസിലെ പ്രതിയെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആദിനാട് വില്ലേജിൽ ആദിനാട് തെക്ക് മുറിയിൽ വിഷ്ണുഭവനത്തിൽ അഞ്ചുപൂക്കൾ എന്ന് വിളിക്കുന്ന രാധാകൃഷണൻ മകൻ വിഷ്ണു (34) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പോലീസിനെ കണ്ട് വാഹനം ഉപക്ഷിച്ചുപോയ ടിയാനെ സി.സി.ടി.വി ദൃശ്യങ്ങളു ടേയും മൊബൈൽ ഫോൺ ലൊക്കേഷൻ നിരീക്ഷണത്തിലൂടെയുമാണ് പോലീസ് പിടികൂടിയത്. വാഹനത്തിൽ നിന്നും 4.6 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും നിരോധിത പുകയില ഉൽപ്പന്നങ്ങളായ 34 പാക്കറ്റ് ഹാൻസ്, 38 പാക്കറ്റ് കൂലിപ് എന്നിവ കണ്ടെടുത്തിരുന്നു. കരുനാഗപ്പള്ളി അസി. പോലീസ് കമ്മീഷണർ ഷൈനു തോമസിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി ഗോപകുമാർ എസ്.ഐ. മാരായ വിനോദ് കുമാർ ഓമനക്കട്ടൻ എ.എസ്.ഐ -മാരായ ഷാജിമോൻ, നന്ദകുമാർ സി.പി.ഒ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles