24.9 C
Kollam
Tuesday, January 25, 2022
spot_img

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി

ശക്തികുളങ്ങര : വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച് 104 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. രാമൻകുളങ്ങര സംഗീതമുക്ക് വാട്ടർ ടാങ്കിന് സമീപം കൊച്ചുനട വടക്കതിൽ പറമ്പിൽ വീട്ടിൽ പരമേശ്വരൻ പിളള മകൻ പ്രമോദ് (32) ആണ് പോലീസ് പിടിയിലായത്. ഇയാൾ ഹാർബറിലും മറ്റും വിൽപ്പനയ്ക്കായി വീട്ടിൽ നിരോധിത പുകയില ഉത്പനങ്ങൾ ശേഖരിച്ച് വച്ച് ആവശ്യക്കാർക്ക് വാട്ട്സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്കൂട്ടറിൽ എത്തിച്ച് കൊടുക്കയായിരുന്നു. ഹാർബർ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പനങ്ങളുടെ വിൽപ്പന നടക്കുന്നതായി ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി. ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ ശംഭു, കൂൾ ലിപ്പ്, ഗണേഷ് തുടങ്ങിയ നിരോധിത പുകയില ഉത്പനങ്ങളുമായി പിടിയിലായത്. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിജു.യു, സബ്ബ് ഇൻസ്പെക്ടർമാരായ അനീഷ്, ഷാജഹാൻ, സ്പെഷ്യൽ സബ്ബ് ഇൻസ്പെക്ടർ ജോസഫ്. എ, എ.എസ്സ്.ഐ ക്രിസ്റ്റി, സി.പി.ഓ വിനോദ്, ഗുഹാനന്ദൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles