29.9 C
Kollam
Sunday, January 23, 2022
spot_img

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ ആഡംബരകാറിൽ നിന്നും പിടികൂടി

ഇരവിപുരം : നഗരത്തിൽ ആഡംബര കാറിൽ നിന്നും 2760 പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കുനമ്പായിക്കുളം അമ്പലത്തിന് സമീപം റോഡിൽനിന്നാണ് ഫോർഡ് ഫിയസ്റ്റാ കാറിൽ കടത്തി കൊണ്ട് വന്ന പുകയില ഉൽപ്പനങ്ങൾ പിടികൂടിയത്. സംഭവത്തിൽ ഇളംമ്പള്ളൂർ പെരുമ്പുഴ കടയിൽ വീട്ടിൽ ബദറുദ്ദീൻ മകൻ സിയാദ് (30) പോലീസ് പിടിയിലായി. കാറിൽ ലഹരി ഉത്പന്നങ്ങൾ കടത്തികൊണ്ട് വരുന്നു എന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് കുനമ്പായിക്കുളം റോഡിൽ വച്ച് കാറും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടിയത്. കാറിന്റെ ഡിക്കിയിലും പിൻസീറ്റിലുമായി മൂന്ന് ചാക്കുകളിലായിട്ടാണ് പുകയില ഉത്പനങ്ങൾ
സൂക്ഷിച്ചിരുന്നത്. വാഹനത്തിൽ നിന്നും ശംഭു, കൂൾ ലിപ്പ്, ലോയൽ ടുബാക്കോ എന്നീ പേരുകൾ രേഖപ്പെടുത്തിയ 2760 വലിയ പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ്പോലീസ് പിടികൂടിയത്. പുകയില ഉത്പന്നങ്ങളും ഫോർഡ് ഫിയസ്റ്റാ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇരവിപുരം ഇൻസ്പെക്ടർ അനിൽകുമാർ.വിവി, സബ്ബ് ഇൻസ്പെക്ടർമാരായ ജയേഷ്, പ്രകാശ്എ .എസ്സ്.ഐ അജയൻ, എസ്.സി.പി.ഓ ബൈജു എസ് നായർ എന്നിവരടങ്ങിയ സംഘമാണ് ഇവ പിടികൂടിയത്.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles