Home Latest NewsNews നിരീക്ഷകര്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

നിരീക്ഷകര്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

by Green Media Vision

കൊല്ലം:ജില്ലയുടെ ചുമതലയുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇന്നലെ(മാര്‍ച്ച് 21) അംഗീകൃത രാഷ്ട്രീയകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുൾ നാസറിന്റെ സാന്നിധ്യത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിരീക്ഷകരായ ഫൈസല്‍ അഫ്താബ്, ഹരി ചന്ദ്ര സെംവാള്‍, ശല്ലേഷ് കുമാര്‍ ചൗരസ്യ, ജെ. രഞ്ജീത് കുമാര്‍, ഡോ. ഉമാകാന്ത് ദ്രുപദി, ശിബാങ്ക ദാസ് ബിശ്വാസ് എന്നിവര്‍ ഓരോ പ്രതിനിധികളേയും പ്രത്യേകമായി കണ്ടു. തിരഞ്ഞെടുപ്പ് പത്രികാ സമര്‍പണം/പിന്‍വലിക്കല്‍ ഘട്ടം പൂര്‍ത്തിയായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് പാലിക്കേണ്ട നിബന്ധനകളും മറ്റു അടിയന്തര കാര്യങ്ങളും ചര്‍ച്ച ചെയ്തു. രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഐ. ഷംസീര്‍, എസ്. എല്‍. സജികുമാര്‍, തടത്തിവിള രാധാകൃഷ്ണന്‍, ആര്‍.വിജയകുമാര്‍, എസ്.സുദേവന്‍, കുരീപ്പുഴ മോഹനന്‍, ആര്‍.മോഹനന്‍, ഇഖ്ബാല്‍കുട്ടി, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി.എസ്.അനില്‍, ജൂനിയര്‍ സൂപ്രണ്ട് അജിത്ത് ജോയി തുടങ്ങിയവര്‍ പങ്കെടുത്തു

You may also like

Leave a Comment