24.9 C
Kollam
Friday, October 29, 2021
spot_img

നിരാമയ ആരോഗ്യഇൻഷുറൻസ്-ലീഗൽ ഗാർഡിയൻഷിപ്പ് മൂന്നിൽ രണ്ടും കേരളത്തിൽ

ഓട്ടിസം, സെറിബ്രൽ പാൾസി, മാനസിക വൈകല്യം, ബഹുവൈകല്യം എന്നിവ ബാധിച്ച് ഭിന്നശേഷിക്കാർക്ക് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലേക്ക് 1999-ൽ ഇൻഡ്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് നാഷണൽ ട്രസ്റ്റ് ആക്ട്, നാഷണൽ ട്രസ്റ്റ് ആക്ടിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് ജീവിതകാലം മുഴുവൻ ഉപയോഗിക്കാവുന്ന സൗജന്യ ആരോഗ്യസുരക്ഷാ പദ്ധതിയാണ് നിരാമയ ഇൻഷുറൻസ്,

കേന്ദ്രസർക്കാർ സാമൂഹ്യനീതി വകുപ്പിനു കീഴിൽ നാഷണൽ ട്രസ്റ്റ് വഴി നേരിട്ടു നടത്തുന്ന ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്ത പ്രീമിയം കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് വഴി അടക്കുന്നതിനാൽ ഇൻഷുറൻസിൽ ചേരുന്നവർക്ക് ഒരു രൂപ പോലും ചിലവില്ല. എന്നാൽ പ്രതിവർഷം ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.

ഇന്ത്യയിലാകെ 1,00,891 ഗുണഭോക്താക്കൾ നിരാമയ ഇൻഷുറൻസിൽ ചേർന്നിട്ടുള്ളപ്പോൾ കേരളത്തിൽ നിന്നു മാത്രം 69,517 പേർ ഇതിൽ ചേർന്നിരി ക്കുന്നു. 69%

അതുപോലെ തന്നെ ഈ വിഭാഗം ഭിന്നശേഷിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിലേക്ക് നാഷണൽ ട്രസ്റ്റ് ആക്ട് പ്രകാരം ജില്ലാ കളക്ടർ ചെയർമാൻമാരായ ലോക്കൽ ലെവൽ കമ്മറ്റികൾ നിയമിക്കുന്ന ലീഗൽ ഗാർഡിയൻഷിപ്പ്. ഇൻഡ്യയിലാകെ 17,972 നൽകിയപ്പോൾ അതിൽ 11,960തും കേരളത്തിലാണ് നൽകിയത്. 67%.

കേരളത്തിൽ ഇനിയും നിരാമയ ഇൻഷുറൻസിൽ ചേർന്നിട്ടില്ലാത്ത ഭിന്ന ശേഷിക്കാർ നാഷണൽ ട്രസ്റ്റിന്റെ സംസ്ഥാന നോഡൽ ഏജൻസിയുമായി ബന്ധപ്പെടണമെന്നും ലീഗൽ ഗാർഡിയൻഷിപ്പിനുള്ള അപേക്ഷകൾ ജില്ലാ കളക്ടർമാർക്ക് നൽകണമെന്നും സംസ്ഥാന നോഡൽ ഏജൻസി ചെയർമാൻ ഡി. ജേക്കബ് വാർത്താകുറിപ്പിൽ അറിയിച്ചു.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles