26.9 C
Kollam
Thursday, October 6, 2022
spot_img

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പപ്രകാരം തടവിലാക്കി

കിളികൊല്ലൂർ: 2015 മുതൽ കൊല്ലം സിറ്റി പരിധിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, നരഹത്യശ്രമം, അക്രമം, അടിപിടി, വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കിളികൊല്ലൂർ ചേരിയിൽ ചമ്പക്കുളത്ത് നക്ഷത്രനഗർ 67 ൽ സജോഭവനത്തിൽ സച്ചു എന്ന് വിളിക്കുന്ന സജിൻ (27) ആണ് പോലീസിന്റെ പിടിയിലായത്.

2015 മുതൽ 2022 വരെ തുടർച്ചയായി പത്ത് ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. 2016 ൽ കിളികൊല്ലൂർ സ്റ്റേഷനിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചതിനും, 2017 ൽ കിളികൊല്ലൂർ സ്റ്റേഷനിൽ നരഹത്യാ ശ്രമത്തിനും, ഇരവിപുരം സ്റ്റേഷനിൽ കൊലപാതകത്തിനും, 2018 ൽ കൊല്ലം ഇസ്റ്റ്സ്റ്റേഷനിൽ കവർച്ചാ നടത്തിയതിനും കിളികൊല്ലൂർ സ്റ്റേഷനിൽ നരഹത്യാശ്രമത്തിനും മാനഭംഗപ്പെടുത്തിയതിനും, 2019 കിളികൊല്ലൂർ സ്റ്റേഷനിൽ രണ്ട് നരഹത്യാശ്രമത്തിനും 2020 ൽ കിളികൊല്ലൂർ സ്റ്റേഷനിൽ മാരകായുധം ഉപയോഗിച്ചുള്ള നരഹത്യാശ്രമത്തിനും 2021 ൽ കിളികൊല്ലൂർ സ്റ്റേഷനിൽ വധശ്രമത്തിനും 2022 ൽ ഇരവിപുരം സ്റ്റേഷനിൽ മാരകായുധം ഉപയോഗിച്ച് അക്രമിച്ച് നരഹത്യാശ്രമം നടത്തിയതിനും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ സജീന പ്രതിയാണ്.

കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ അഫ്സാന പർവീൺ ഐ.എ.എസ്സ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. കൊടും ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി ഓരോ പോലീസ്റ്റേഷനിലും സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും അനുയോജ്യരായവർക്കെതിരെ കാപ്പ് നടപടികൾ അടിയന്തിരമായി സ്വീകരി ക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കിളികൊല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് കെ. യുടെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ അനീഷ് എ.പി, സുധീർ, സിപിഒ മാരായ അനീഷ്, ശിവകുമാർ, സാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കരുതൽ തടങ്ങലിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്കയച്ചു.

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles