Home Latest News നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറുമേനി കൊയ്ത എൽഡിഫിന് ചോദ്യചിഹ്നമുയർത്തി ? കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറുമേനി കൊയ്ത എൽഡിഫിന് ചോദ്യചിഹ്നമുയർത്തി ? കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങൾ

by Green Media Vision


കൊല്ലം : എൽ ഡി എഫ് ചരിത്ര വിജയം കുറിച്ച് ആഹ്ലാദം പങ്കിടുമ്പോഴും കല്ലുകടിയായി കൊല്ലത്തെ രണ്ട് പ്രധാന നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവി സി പി എംനേതൃത്വത്തിൽ ചർച്ചയാകുന്നു. ഫിഷറീസ് വകുപ്പ് മന്ത്രിയും കുണ്ടറ മണ്ഡലത്തിലെ ഇത്തവണത്തെ നിയമസഭാസ്ഥാനാർത്ഥിയുമായ ജെ മെഴ്സി കുട്ടിയമ്മയുടെ തോൽവി സിപിഎമ്മിന് ക്ഷീണമുണ്ടാക്കി. അതിന്റെ കാരണം എന്താണ് എന്ന് അന്വാക്ഷിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറയുകയും ചെയ്തു യുഡിഎഫ് ലെ പി സി വിഷ്ണുനാഥ് 5097 വോട്ടിനാണ് മെഴ്സിക്കുട്ടിയമ്മയെ തോൽപ്പിച്ചത്. അത് പോലെ തന്നെ കരുനാഗപള്ളി മണ്ഡലത്തിലെ എം എൽ എ യും ഇത്തവണത്തെ നിയമസഭാ സ്ഥാനാർത്ഥിയുമായിരുന്ന ആർ .രാമചന്ദ്രന്റെ തോൽവി സിപിഐക്കും വലിയ തിരിച്ചടിയായി യൂഡി എഫ് ലെ സി ആർ മഹേഷാണ് ആർ രാമചന്ദ്രനെ പരാജയ പ്പെടുത്തിയത് സി പി ഐ യുടെ സ്ഥിരം സീറ്റായിരുന്ന കരുനാഗപ്പള്ളിയിലെ സ്ഥാനാർത്ഥിയുടെ പരാജയം ചർച്ചയായിട്ടുണ്ട്

You may also like

1 comment

Avatar
Edin May 3, 2021 - 5:23 am

പിണറായി അജയ്യ വിജയനായി ഇടതുപക്ഷ സർക്കാരിന് ഭാരതത്തിൽ എവിടെയും അഭിമാന നേട്ടത്തിനിട നൽകുന്ന ഈ ചെഞ്ചുവപ്പൻ നേട്ടം, രണ്ടാം തവണ ഭരണത്തിലേറുന്നത് പൂർവ്വ ഭൂരിപക്ഷത്തിലും ഏറെ അഭിമാനകരം ആയി വ്യക്തമായ ലീഡ് ചരിത്ര വിജയആഹ്ലാദം നൽകുമ്പോൾ , ഈ ചുവന്ന ചരിത്രത്തിന് ഒപ്പം നിൽക്കുവാൻ നിലവിൽ എല്ലാ സാധ്യതയും ഉണ്ടായിരുന്ന, പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും, തുറമുഖ വകുപ്പിന്റെയും , കശുവണ്ടി വ്യവസായികളുടെയും സിറ്റിംഗ് മന്ത്രിയായ ബഹുമാന്യ അദ്ദേഹത്തിന് സ്വന്തം മണ്ഡലത്തിൽ ഒരു തവണ പോലും ലീഡ് രേഖപ്പെടുത്താൻ സാധിക്കാഞ്ഞത് എന്ത്കൊണ്ടെന്ന് ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു….
“വിശാല ചെങ്കൊടിയിലെ വെള്ളകുത്തുകൾ, എങ്ങനെ, എന്ത്കൊണ്ട് ….??

Reply

Leave a Comment