27.9 C
Kollam
Saturday, October 16, 2021

നിയന്ത്രണ മേഖലകളിൽ പരിശോധനകൾ വർധിപ്പിക്കണം : ജില്ലാകലക്ടർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി WIPR കൂടുതലുള്ള പ്രദേശങ്ങളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ജില്ലാ കലക്ടർ അഫ്സാന പർവീൺ. വാക്സിനേഷൻ പരമാവധി പേർക്ക് നൽകണമെന്നും ചേമ്പറിൽ നടത്തിയ കോവിഡ് അവലോകന യോഗത്തിൽ നിർദ്ദേശിച്ചു.

ഓഗസ്റ്റ് മുതലുള്ള ജില്ലയിലെ കോവിഡ് സ്ഥിതിവിവരങ്ങൾ വിലയിരുത്തി. പ്രത്യേക നിയന്ത്രണ മേഖലകളിൽ പരിശോധനകൾക്കും വാക്സിനേഷനും കൂടുതൽ പ്രാധാന്യം നൽകണം. വ്യാപാരസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ സ്ഥിതിഗതികൾക്ക്‌ അനുസൃതമായി ക്രമീകരിക്കണം.

ജില്ലയിൽ സെപ്റ്റംബർ 20 ന് മുമ്പായി വാക്സിനേഷൻ ആദ്യ ഡോസ് നൂറു ശതമാനം പൂർത്തിയാക്കുമെന്ന് ഡി.എം.ഒ ഡോ. ആർ. ശ്രീലത അറിയിച്ചു. ആദിവാസി മേഖലയിൽ ആദ്യ ഡോസ് 95 ശതമാനം പൂർത്തിയായി. ആതുരാലയങ്ങളിൽ ഇത് നൂറുശതമാനവും അതിഥി തൊഴിലാളികളിൽ 80 ശതമാനവും പൂർത്തിയായിട്ടുണ്ട്. രണ്ടാം ഡോസ് വാക്സിനേഷനും പുരോഗമിക്കുകയാണ് ഡി.എം.ഒ പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പുതിയ പദ്ധതി പ്രവർത്തനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുന്നതിന് കലക്ടർ ഡി.എം.ഒ യെ ചുമതലപ്പെടുത്തി. വരും ദിവസങ്ങളിൽ ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി ചർച്ച നടത്തുമെന്നും അറിയിച്ചു.

അസിസ്റ്റന്റ് കലക്ടർ ഡോ. അരുൺ എസ് നായർ, എ. ഡി.എം. എൻ. സാജിതാ ബീഗം, ആരോഗ്യവകുപ്പ്, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles