29 C
Kollam
Monday, June 14, 2021
spot_img

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം ജില്ല .വരും ദിവസങ്ങൾ നിർണായകമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ജാഗ്രത കൈവിടുന്നു.

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരം ജില്ല
വ്യാപനം രൂക്ഷമായിട്ടും മാസ്ക് താടിയിൽ തന്നെ തൂക്കുന്നവരുടെ എണ്ണം കൂടി വരും ദിവസങ്ങൾ നിർണായകമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ജാഗ്രത കൈവിടുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ദിവസം 236 പേര്‍ക്കെതിരെ കേസെടുത്തു. 57 പേരാണ് ഇന്നലെ മാത്രം അറസ്റ്റിലായത്. മാസ്‌ക് ധരിക്കാത്ത 862 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നാല് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരത്താണ് ഏറ്റവുമധികം ലംഘനങ്ങൾ നടന്നത്. സിറ്റിയിൽ 115ഉം റൂറലിൽ – 16ഉം കേസുകലാണുള്ളത്. 32പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കോട്ടയത്ത് ഒരു കേസ് മാത്രമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

മറ്റ് ജില്ലകളിലെ കണക്കുകൾ ചുവടെ..(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

കൊല്ലം സിറ്റി – 30, 1, 0
കൊല്ലം റൂറല്‍ – 38, 0, 0
പത്തനംതിട്ട – 9, 9, 0
ആലപ്പുഴ- 3, 2, 0
കോട്ടയം – 1, 0, 0
ഇടുക്കി – 3, 1, 0
എറണാകുളം സിറ്റി – 13, 5, 1
എറണാകുളം റൂറല്‍ – 0, 0, 0
തൃശൂര്‍ സിറ്റി – 0, 0, 0
തൃശൂര്‍ റൂറല്‍ – 2, 1, 0
പാലക്കാട് – 1, 1, 0
മലപ്പുറം – 0, 0, 0
കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറല്‍ – 1, 1, 0
വയനാട് – 0, 0, 0
കണ്ണൂര്‍ – 0, 0, 0
കാസര്‍ഗോഡ് – 4, 4, 0

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles