24.9 C
Kollam
Wednesday, July 28, 2021
spot_img

നിയന്ത്രണം വിട്ട കാർ ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറി;ദർശനത്തിനെത്തിയ യുവതിയ്ക്ക് പരിക്കേറ്റു

കൊല്ലം : ചവറയിൽ നിയന്ത്രണം വിട്ട കാർ ക്ഷേത്രത്തിലേക്ക് ഇടിച്ചു കയറി , ദർശനത്തിനെത്തിയ യുവതിയ്ക്ക് പരിക്കേറ്റു. പാലക്കാട്‌ നിന്നും കൊല്ലം ഭാഗത്തേക്ക് അമിത വേഗത്തിലെത്തിയ കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിലെ നല്ലേഴുത്തുമുക്ക് അരത്തകണ്ഠ ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറിയത്. ക്ഷേത്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീവനക്കാരുടെ ബൈക്കും, സ്കൂട്ടറും തർത്ത ശേഷം ക്ഷേത്ര മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇതിനിടെ ദർശനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുകയായിരുന്ന ചവറ സ്വദേശി ദീപയ്ക്ക് പരിക്കേറ്റു. യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വരാന്ത്യ ലോക്ക് ഡൗൺ മൂലം തിരക്ക് കുറവായിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ചവറ പോലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles