27.9 C
Kollam
Saturday, October 16, 2021

നിയന്ത്രണംവിട്ട കാർ സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചുകയറി : 2 സ്ത്രീകൾക്ക് പരിക്ക്

ചവറ: നിയന്ത്രണം വിട്ട കാർ സൂപ്പർ മാർക്കറ്റിലേക്ക് ഇടിച്ചുകയറി രണ്ടു സ്ത്രീകൾക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. വ്യാഴാഴ്ച ചവറ ടൈറ്റാനിയം ജങ്​ഷന്‌ കിഴക്ക് സരിത ജങ്​ഷനിൽ ഉച്ചക്ക് ഒന്നര ക്കായിരുന്നു അപകടം. ഹരിപ്പാട് സ്വദേശികൾ സഞ്ചരിച്ച കാർ ടൈറ്റാനിയം ഭാഗത്തുനിന്നും തേവലക്കരയിലേക്ക്​ പോകവേ സരിത ജങ്​ഷനിലെ മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിലേക്ക് ഇടിച്ചു കയറുകയായി രുന്നു. കടയിലെ ജീവനക്കാരി ഷീബ (40 ), സാധനം വാങ്ങാനെത്തിയ അഞ്ചാലുമൂട് പെരിനാട് സ്വദേശിനി സരസ്വതിയമ്മ (65) എന്നിവർ ക്കാണ് പരിക്കേറ്റത്. സരസ്വതിയമ്മ സമീപത്തെ വീട്ടിൽ ജോലിചെയ്തു വരികയായിരുന്നു. രണ്ടുകാലുകളും ഒടിഞ്ഞ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. അഞ്ചു ലക്ഷത്തിലധികം രൂപയുടെ നാശനഷ്​ടമുണ്ടായതായി കണക്കാക്കുന്നു. അപകടത്തിൽ കാറി​െൻറ മുൻഭാഗം തകർന്നു.

Facebook Notice for EU! You need to login to view and post FB Comments!

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles