24.9 C
Kollam
Wednesday, July 28, 2021
spot_img

നിത്യഹരിത നായകൻ്റെ  സ്മരണയിൽ പ്രേം ക്വിസ് സംഘടിപ്പിച്ചു

ആൾട്ടർനേറ്റീവ് മെഡിസിനിൽ  ഡോക്ടറേറ്റ് നേടിയ   പ്രൊഫ: എം. സിദ്ദിക്കുൽ  കബീറിനെ റീത്താ ഷറഫുദീൻ ചടങ്ങിൽ  ഉപഹാരം നൽകി ആദരിക്കുന്നു


തിരുവനന്തപുരം : മലയാള സിനിമയുടെ എന്നത്തേയും  നിത്യഹരിത  നായകൻ  പ്രേംനസീറിന്റെ   തൊണ്ണൂറ്റി  നാലാം ജന്മദിനാഘോഷത്തോടനുബന്ധിച്ച്  പ്രേംനസീർ ഫൗണ്ടേഷന്റെയും നിത്യഹരിത  കൾച്ചറൽ  ആന്റ്  ചാരിറ്റബിൾ   സൊസൈറ്റിയുടെയും  ആഭിമുഖ്യത്തിൽ  തിരുവനന്തപുരത്ത്  പ്രേം ക്വിസ് 2021 സംഘടിപ്പിച്ചു. ഫൗണ്ടേഷൻ  ചെയർമാനും  ചലച്ചിത്ര  നിർമാതാവുമായ  ജി. സുരേഷ്കുമാർ  ഉദ്ഘാടനം  ചെയ്തു. പ്രേംനസീറിന്റെ മകൾ റീത്താ ഷറഫുദീൻ , ഫൗണ്ടേഷൻ  എക്സിക്യൂട്ടീവ്  ട്രസ്റ്റി എസ്.എച്ച്. എം   അഷ്റഫ്,  ഫിനാൻഷ്യൽ  ട്രസ്റ്റി അബ്ദുൽ നാസർ സെയ്ൻ,  അഡ്മിനിസ്ട്രേറ്റിവ്  ട്രസ്റ്റി  താജ്  ബഷീർ,  സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂർ, വൈസ് പ്രസിഡന്റ് ഡോ :വാഴമുട്ടം  ബി. ചന്ദ്രബാബു,  രക്ഷാധികാരികളായ  വഞ്ചിയൂർ പ്രവീൺകുമാർ , പ്രൊഫ:എം. സിദ്ദിക്കുൽ  കബീർ,  മാധ്യമ  പ്രവർത്തകൻ  പ്രവാസിബന്ധു ഡോ:എസ്‌. അഹമ്മദ്,    ഗോപൻ ശാസ്തമംഗലം, എസ് രത്നകുമാർ തുടങ്ങിയവർ സംസാരിച്ചു.
     പ്രേംനസീറിനെക്കുറിച്ചുള്ള ക്വിസ് മത്സരത്തിൽ  വിദ്യാർത്ഥികളും  മുതിർന്നവരും  ഉൾപ്പെടെ  നിരവധി പേർ  പങ്കെടുത്തു. സിനിമ  പി ആർ ഒ  റഹിം പനവൂർ  ക്വിസ്  നയിച്ചു,.വേദിയിലുണ്ടായിരുന്നവരും ചോദ്യകർത്താക്കളായ രീതിയിലായിരുന്നു  മത്സരം.   ആൾട്ടർനേറ്റീവ് മെഡിസിനിൽ  ഡോക്ടറേറ്റ് നേടിയ  നിത്യഹരിത  സൊസൈറ്റി  രക്ഷാധികാരികൂടിയായ പ്രൊഫ: എം. സിദ്ദിക്കുൽ  കബീറിനെ റീത്താ ഷറഫുദീൻ ചടങ്ങിൽ  ഉപഹാരം നൽകി ആദരിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന വർണാഭമായ ചടങ്ങിൽ വച്ച് ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന്  പ്രേംനസീർ ഫൗണ്ടേഷൻ ചെയർമാൻ ജി. സുരേഷ്കുമാർ പറഞ്ഞു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles