മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പര്‍വത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രഖ്യാപന സമയം മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണിത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍ നേരത്തെ തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്.ടീസർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. മാർച്ച് മൂന്നിന് ചിത്രം തീയെറ്ററുകളിൽ എത്തും.