24.8 C
Kollam
Monday, August 15, 2022
spot_img

നിങ്ങൾക്കും നല്ലൊരു ട്രാവൽ വ്‌ളോഗറാകാം : ഇതൊക്കെ അറിഞ്ഞിരുന്നാൽ

സുരേഷ് ചൈത്രം 

യാത്രകൾ എല്ലാവർക്കും ഇഷ്ടമാണ് ; പക്ഷെ ആഗ്രഹമുണ്ടെങ്കിലും   യാത്രപോകാനുള്ള പണച്ചിലവ് പലരെയും ഇതിൽ നിന്നും മാറ്റി നിർത്തുകയാണ് പതിവ്. പിന്നെ റിസ്കെടുക്കാൻ പറ്റുന്നവർക്കു മാത്രം ഉള്ളതാണ് സഞ്ചാരം എന്നത്. പക്ഷെ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കാഴ്ച നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന ട്രാവൽ വ്‌ളോഗർമ്മാർ ചെറിയ കാര്യമല്ല ചെയ്യുന്നതെന്ന് ഓർക്കുക. നിങ്ങളുടെ വിരൽത്തുമ്പിൽ അവർ എത്തിക്കുന്നത് നിങ്ങൾ കാണാൻ ആഗ്രഹിച്ച കാഴ്ചകൾ തന്നെയാണ്.   ഇനി നിങ്ങളും ചിലപ്പോൾ ഒരു ട്രാവൽ വ്‌ളോഗർ ആയാൽ എന്തൊക്കെ  കരുതണം എന്നുനോക്കാം 

ഒരു ട്രാവൽ വ്‌ളോഗറുടെ കയ്യിൽ എപ്പോഴും പാക്ക് ചെയ്യപ്പെട്ടിരിക്കുന്ന ഒരു ബാഗ് ഉണ്ടായിരിക്കണം. അതിപ്പോൾ അയാൾ വീട്ടിൽ ആണെങ്കിൽ പോലും ഈ ബാഗ് പാക്ക് ചെയ്തുവച്ചിരിക്കും. എപ്പോഴാണ് ഒരു യാത്ര പുറപ്പെടുന്നതെന്നു പറയാൻ പറ്റില്ലല്ലോ. ചിലപ്പോൾ പലയാത്രകളും പ്ലാനിങ് ഇല്ലാതെയുള്ള യാത്രകളായിരിക്കും. ഇതിനെ മുൻകൂട്ടി കണ്ടു കൊണ്ടാണ് ബാഗ് എല്ലായ്‌പ്പോഴും പാക്ക് ചെയ്തുവയ്‌ക്കേണ്ടത് . ഇത്തരത്തിൽ ഞാനും ബാഗ് പാക്ക് ചെയ്തുവെക്കാറുണ്ട്. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു വരും. എന്താണ് ഈ ബാഗിൽ ഇത്രയും പാക്ക് ചെയ്യാൻ എന്ന്. ആ വിശേഷങ്ങളാണ് ഈ ലേഖനത്തിലൂടെ ഞാൻ നിങ്ങൾക്ക് മുൻപിൽ പങ്കുവെക്കുവാൻ പോകുന്നത്.

വലിയ കനമില്ലാത്ത ഒരു ബാഗുമായാണ് ഞാൻ യാത്രകൾ പോകാറുള്ളത്. ഞാൻ ഉപയോഗിക്കുന്നത് ഡീസലിന്റെ ചെറിയൊരു ബാഗാണ്‌ (സാധാരണ ബാഗ്) ഏകദേശം 2500 കൊടുത്താൽ പല കമ്പനികളുടെയും ട്രാവൽ ബാഗ് ലഭിക്കും.  “എമ്മി” ട്രാവൽ ബാഗുകൾ വളരെ ഈടു നിൽക്കുന്നതും മികച്ചതുമാണ്. ഇനി ഈ ബാഗിൽ എന്തൊക്കെയാണ് നിങ്ങൾ പായ്ക്ക്ചെയ്യേണ്ടത്. ബാഗിലെ മൂന്നാമത്തെ റോയിൽ ക്യാമറ വയ്ക്കാം. അത് നിങ്ങളുടെ ഏതുക്യാമറ ആയാലും വ്‌ളോഗിംഗ് ക്യാമറകൾ പല മോഡലുകൾ ഉണ്ടല്ലോ അതിൽ ഏതുമാകാം ക്യാമറയോടൊപ്പം ഒരു ചെറിയ ട്രൈപ്പോഡ് കൂടി സൂക്ഷിക്കണം. മിനി ട്രൈപ്പോഡ് നല്ലതാണ്. സെൽഫ് വീഡിയോകൾ എടുക്കുന്നതിനായി മികച്ച രീതിയിലാണ് ഈ ട്രൈപ്പോഡുകൾ  രൂപീകരിച്ചിരിക്കുന്നത്.


ഇനി ഈ ബാഗിനുള്ളിൽ മറ്റൊരു ചെറിയ ബാഗ് കൂടി സൂക്ഷിക്കാം കൈവശമുള്ള രണ്ടാമത്തെ വ്‌ളോഗിംഗ് ക്യാമറ ഇതിൽ സൂക്ഷിക്കാം കൂടാതെ ക്യാമറകളുടെ സ്പെയർ ബാറ്ററികളും കുഞ്ഞു ബാഗിൽ വയ്ക്കാം പിന്നെ നിങ്ങൾ ഗോപ്രോ വാങ്ങിയെങ്കിൽ  അതും മറ്റു ആക്ഷൻ ക്യാമറകളും ചെറിയ ആക്ഷൻ ക്യാമറകളും അവയുടെ മൗണ്ടുകളും ഇതിൽ സൂക്ഷിക്കാം. കൂടാതെ വീഡിയോകൾ ഷൂട്ട് ചെയ്തു സൂക്ഷിക്കുവാനുള്ള വിവിധ തരത്തിലുള്ള മെമ്മറി കാർഡുകൾ തുടങ്ങിയവയും ഈ ചെറിയ ബാഗിൽ സൂക്ഷിക്കാം
. ബാഗിന്റെ ഏറ്റവും അവസാനത്തെ റോ ലാപ്ടോപ്പ് വെക്കുന്നതിനായി ഉള്ളതാണ്.  ലാപ്ടോപ്പ് ചെറിയൊരു ബാഗിൽ ഇട്ടാണ് ബാഗിലേക്ക് വെക്കുന്നത്. ഈ ചെറിയ ലാപ്ടോപ് ബാഗിൽ 4TB ശേഷിയുള്ള ഹാർഡ് ഡിസ്‌ക്, ഒന്നിൽക്കൂടുതൽ USB പോർട്ടുകളുള്ള അഡാപ്‌റ്റർ, USB to VGA അഡാപ്‌റ്റർ, USB to HDMI അഡാപ്‌റ്റർ, ലാപ്ടോപ്പ് ചാർജർ തുടങ്ങിയവ സൂക്ഷിക്കാം എക്സ്റ്റൻഷൻ കേബിൾ കരുതണം  കാരണം നമ്മൾ യാത്ര പോകുമ്പോൾ തങ്ങുന്ന ഹോട്ടലുകളിലും മറ്റും ഒന്നോ രണ്ടോ പ്ലഗ് പോയിന്റുകളേ ഉണ്ടാകുകയുള്ളൂ. ഇതുമൂലം നമ്മൾ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഡിവൈസുകൾ എല്ലാം ചാർജ്ജ് ചെയ്യുവാൻ സാധിക്കാതെ വരും. ഈ പ്രശ്നത്തിന് ഒരു പരിഹാരമെന്നോണമാണ് മൾട്ടിപ്ലഗ് പോയിനുകളുള്ള എക്സ്റ്റൻഷൻ കേബിൾ ഉപയോഗിക്കുന്നത്.

ചില സ്ഥലങ്ങളിൽ പോകുമ്പോൾ മൊബൈൽഫോണിൽ വീഡിയോകൾ എടുക്കേണ്ട സാഹചര്യമുണ്ടായാൽ അതിനു സഹായിക്കുന്ന ഒരു മൊബൈൽഫോൺ മിനി ട്രൈപ്പോഡ്  ബാഗിൽ എപ്പോഴും കരുതണം . യാത്രകൾക്കിടയിൽ മൊബൈൽഫോൺ ചാർജ്ജ് ചെയ്യുന്നതിനായുള്ള പവർബാങ്ക് സൂക്ഷിക്കണം. നമ്മുടെ ദൈനംദിന ഉപയോഗത്തിനായുള്ള ചീപ്പ്, ടൂത്ത് ബ്രഷ്, ട്രിമ്മർ തുടങ്ങിയ സാധനങ്ങൾ ബാഗിൽ സൂക്ഷിക്കാം . അത്യാവശ്യം വേണ്ട മരുന്നുകൾ, ഓയിന്മെന്റുകൾ തുടങ്ങിയ സാധനങ്ങളും ബാഗിൽ കരുതുക ഇത്രയുമൊക്കെയാണ് ട്രാവൽ ബാഗിൽ കരുതാൻ മറക്കരുത് . ഒരു ട്രാവൽ വ്‌ളോഗറുടെ ബാക്ക്പാക്ക് ബാഗിൽ എന്തൊക്കെ സാധനങ്ങൾ ഉണ്ടായിരിക്കണം എന്ന് മനസ്സിലായല്ലോ അപ്പോൾ നിങ്ങൾക്കും മനസ്സുവച്ചാൽ ഒരു ട്രാവൽ വ്‌ളോഗറാകാം .യാത്രകൾ ഇഷ്ടപെടുന്നെങ്കി ൽ ക്യാമറ കൂടെകൂട്ടാൻ മറക്കരുത് 

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles