കൊട്ടാരക്കര: നാളികേരം കയറ്റിവന്ന ലോറി നാലു വാഹനങ്ങളിൽ ഇടിച്ചു മറിഞ്ഞു. എംസി റോഡിൽ പുത്തൂർമുക്കിൽ ശനി പുലർച്ചെയാണ് അപകടമുണ്ടായത്. അടൂർ ഭാഗത്തുനിന്നു വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട് സ്വദേശികളായ ലോറി ഡ്രൈവറെയും സഹായിയെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിർദിശയിൽ വന്ന ഗ്യാസ് ലോറിയിൽ ഇടിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റു മൂന്നു വാഹനങ്ങളിലും ഇടിച്ചതിനുശേഷം മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.