26.9 C
Kollam
Friday, January 28, 2022
spot_img

നാര്‍ക്കോട്ടിക് ജിഹാദ് : പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തു

ബിഷപ്പിന്‍റെ ആരോപണത്തെ തുടര്‍ന്ന് രാഷ്ട്രീയ മത സംഘടനകള്‍ ചേരിതിരിയുകയും വിവാദപരമായ പല പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വിഷയത്തില്‍ ഇടപെട്ട സര്‍ക്കാര്‍ ബിഷപ്പിന്‍റെ വെളിപ്പെടുത്തലിനെതിരെ പ്രസ്താവന ഇറക്കുകയായിരുന്നു

കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിവാദ പരാമർശം നടത്തിയ പാലാരൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പൊലീസ് കേസെടുത്തു.കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്. ബിഷപ്പിനെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ബിഷപ്പിന്‍റെ ആരോപണത്തെ തുടര്‍ന്ന് രാഷ്ട്രീയ മത സംഘടനകള്‍ ചേരിതിരിയുകയും വിവാദപരമായ പല പ്രസ്താവനകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് വിഷയത്തില്‍ ഇടപെട്ട സര്‍ക്കാര്‍ ബിഷപ്പിന്‍റെ വെളിപ്പെടുത്തലിനെതിരെ പ്രസ്താവന ഇറക്കുകയായിരുന്നു

Related Articles

stay connected

3,060FansLike
827FollowersFollow
7,490SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles