കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ‘നായാട്ട്’ ചിത്രത്തിലെ ഗാനംശ്രദ്ധേയമാകുന്നു. ”എട്ടുകാലേ പിമ്പിരിയാം അപ്പലാളേ” എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതം നല്കി മധുവന്തി നാരായണന് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു പൊലീസ് കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് നായാട്ട്. സമകാലിക കേരളത്തെയാണ് ചിത്രം പശ്ചാത്തലമാക്കിയിരിക്കുന്നത്. ഏപ്രില്‍ എട്ടിന് തിയ്യറ്ററുകളില്‍ എത്തും.
green media vision cinema