30.9 C
Kollam
Tuesday, August 3, 2021
spot_img

നാട്ടുകാർ തുണയായി അഞ്ചംഗ കുടുംബത്തിനു തലചായ്ക്കാൻ വീടായി

ജനകീയ സമിതിയുടെ കൂട്ടായ്മ ലക്‌ഷ്യം കണ്ടു  വിഷ്ണുവിനും അമൃതയ്ക്കും  അമ്മയ്ക്കും ഇനി  പുതു ജീവിതം 

ഓയൂർ ; മൈലോട് റ്റി ഇ എം ഹയർസെക്കന്ററി  സ്‌കൂളിലെ വിദ്യാർത്ഥികളായ വിഷ്ണു, അമൃത എന്നി സഹോദരങ്ങളുടെസ്വപ്നമാണ് ഇന്ന്   സാഷാത്കരിക്കപ്പെട്ടത്  കൊല്ലം അമ്പലംകുന്ന്   വാളിയോട്   നിരപ്പുവിള വീട്ടിൽ ഷൈജു,പ്രീതാ ദമ്പതികളും പത്താംക്‌ളാസ് കഴിഞ്ഞ വിഷ്ണുവും പത്താം  ക്ലസുകാരിയായ അമൃതയുമാണ് ജനകീയ കൂട്ടായ്‌മയുടെ സ്നേഹംഏറ്റുവാങ്ങിയത്   രോഗബാധിതനായ .ഷൈജുവും ഭാര്യയും രണ്ടുമക്കളും ഭാര്യയുടെ അമ്മയുമടക്കം അഞ്ചംഗകുടുംമ്പം   ടാർപ്പാളിനും ചാക്കും  ഫ്ളക്സുമൊക്കെവച്ച്  മറച്ച നനഞ്ഞൊലിക്കുന്ന കാലിതൊഴുത്തു പോലൊരു വീട്ടിലായിരുന്നുവർഷങ്ങളായി ഇവർ  അന്തിയുറങ്ങിയിരുന്നത്  ഇവരുടെ ദുരവസ്ഥകണ്ടറിഞ്ഞ നല്ലവരായ  നാട്ടുകാർ  ഇ കുടുംബത്തിനുവേണ്ടി ഒരു  ജനകീയകമ്മറ്റിരൂപികരിക്കുകയും   ഒരു വർഷംകൊണ്ട് സ്വരൂപിച്ച  എട്ടുലക്ഷം  രൂപകൊണ്ട്
അടുക്കളയടക്കം  നാലുമുറികളുള്ള   വീട് വച്ചുനൽകുകയായിരുന്നു

ജനകീയ സമിതിനൽകിയ വീടിന്റെ താക്കോൽ ദാനം   മൃഗ സംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രിജെ ചിഞ്ചു റാണി നിർവഹിച്ചു നല്ലവരായ ജനങ്ങളുടെ കൂട്ടായ്മകൾ.ഇതുപോലെയുള്ള നിസ്സഹായരെ സഹായിക്കാൻ എന്നും മുന്നോട്ടുവരണമെന്നും .ഈകുടുംബത്തിന് കാറ്റും മഴയും വെയിലുമേൽക്കാതെ  ഭയമില്ലാതെ ജീവിക്കാൻ  വീട്  വച്ചു നൽകിയ ജനകീയകൂട്ടായ്മയെയും സഹായങ്ങൾ നൽകിയവരെയുംഅനുമോദിക്കുന്നുവെന്നും  വലിയോട്ഇ നിവാസികളെ അഭിനന്ദിക്കുന്നുവെന്നും ഇത്  എല്ലാവർക്കുമൊരു മാതൃകയാണെന്നും   സർക്കാർതലത്തിലും ഇതുപോലെയുള്ള നിർദ്ധനരെ കണ്ടെത്തി അവർക്കുവേണ്ടുന്നത്ചെയ്യുമെന്നും ഇനിമഴയും വെയിലുമേൽക്കാതെ    വിഷ്ണുവും അമൃതയും പഠിച്ചുമിടുക്കരായി അച്ഛനമ്മാർക്ക് തുണയായി സമൂഹത്തിനു മാതൃകയാവട്ടെ എന്നും  മന്ത്രി ചിഞ്ചുറാണി താക്കോൽ ദാന ചടങ്ങിൽ പറഞ്ഞുഒരു നാടിൻറെ സ്നേഹാദരം ഏറ്റുവാങ്ങിയ ചടങ്ങിൽനിരവധി ആൾക്കാർ  പങ്കെടുത്തു  ഇളമാട് ഗ്രാമപഞ്ചായത് പ്രസിഡന്റ്  വാളിയോട്ജേക്കബ് , കൺവീനർ എസ്.മനോജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അഡ്വ. ജയന്തിദേവി , വാർഡ് മെമ്പർ  N. ലതിക, റ്റി ഇ എം വി എച് എസ് എസ് പ്രിൻസിപ്പാൾമൈലോട്  ഉദയകുമാർ  , ഹെഡ് മിസ്ട്രസ് . ലൈന പി എസ് , പി ടി എ പ്രസിഡന്റ്എസ്. ഡി .സജു  , .ജെൻ .പി.ആർ ,  പി.പ്രദീപ് കുമാർ  എന്നിവർ സംസാരിച്ചു

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles