ഓയൂർ: ഉച്ചയ്ക്ക് ഓയൂർ ചെങ്കുളം കുരിശിൻകൂട് കടകം പള്ളി തെക്കേ പുത്തൻ വീട്ടിൽ ജോൺ കടകംപള്ളിയുടെ വീട്ട് പരിസരത്താണ് മലയണ്ണാൻ എത്തിയത്. കാക്കളുടെ ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ കാക്കകൾ ആക്രമിക്കുന്ന മലായണ്ണാനെ ആണ് കണ്ടത്. കാക്കകളിൽ നിന്നും രക്ഷപെടാൻ മലയണ്ണാൻ തൊട്ടടുത്ത് നിർമ്മാണം നടക്കുന്ന വീട്ടിലേയ്ക്കുകയറി തുടർന്ന് വീട്ടുകാർ മലയണ്ണാനെ പിടികൂടി കൂട്ടിലാക്കി. കാക്കകൾ കൊത്തിയതിനെ തുടർന്ന് മലയണ്ണാന് മൂക്കിനും കണ്ണിനും നേരിയ പരിക്കു പറ്റിയിരുന്നു. കൂട്ടിലാക്കിയശേക്ഷം മലയണ്ണാൻ കൂട്ടിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ വീട്ടുകാരനെ കടിക്കുകയും ചെയ്തു. പിന്നീട് ശൗര്യം ഒന്ന് ശമിച്ചപ്പോഴാണ് വീട്ടുകാർ നൽകിയ പഴങ്ങൾ മലയണ്ണാൻ കഴിക്കാൻ കൂട്ടാക്കിയത്
വീട്ടുടമസ്ഥനായ ജോൺ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ്എത്തുകയും അഞ്ചൽ ഫോറസ്റ്റ് ഡിവിഷനിൽ വിവരമറിയിക്കുകയും ചെയ്തു അഞ്ചൽ റേഞ്ചിലെ റാപ്പിഡ് റെസ്പോൻഡ് ടീമിലെ ബീറ്റ്ഓഫീസർ ദിലീപിന്റെ നേതൃത്വത്തിൽ റിസർവ്വ് ഫോറസ്റ്റ് വാച്ചർ ബിജി സദാശിവൻ, ആർ ആർ റ്റി അസിസ്റ്റന്റ് മനോജ്, വിഷ്ണു . എന്നിവർ താമസിയാതെ തന്നെ സ്ഥലത്തെത്തി മലയണ്ണാനെ ഏറ്റെടുത്തു അഞ്ചൽ ഫോറസ്റ്റ് മൃഗ ഡോക്ടറെ കാണിച്ചതിന് ശേഷംവലിയ പരിക്കുകൾ ഒന്നും ഇല്ലെങ്കിൽ പ്രാഥമിക സുസ്രൂഷ നൽകി മലയണ്ണാനെ കട്ടളപാറ വനത്തിൽ വിടുമെന്നും ഫോറസ്റ്റ് ബീറ്റ് ഓഫീസർ ദിലീപ് പറഞ്ഞു