24.9 C
Kollam
Friday, October 29, 2021
spot_img

നാടുകാണാനെത്തിയ മയിലുകളിൽ ഒന്നിന് വൈദ്യുതാഘാതമേറ്റു ദാരുണാന്ത്യം

വീഡിയോ ലിങ്ക്……………….https://fb.watch/7SA32s_ZFH/

ഓയൂർ: കട്ടച്ചൽ പുളിമുക്കിൽ രാത്രി ഏഴരയോടെയാണ് സംഭവം   കുരിശടിക്ക് സമീപത്തെ കെട്ടിടത്തിന് മുകളിലും പോസ്റ്റിലുമായി വൈകുന്നേരം മുതൽ പറന്നു കളിച്ചു കൊണ്ടിരുന്ന മൂന്ന് മയിലുകളിൽ  പെൺമയിലിന്  ത്രീ ഫേസ് ലൈനിൽ നിന്നും വൈദ്യുതാഘാതമേൽ ക്കുകയായിരുന്നു. നിലത്തു വീണു പിടഞ്ഞ മയിലിന് കടയ്ക്കു മുന്നിലുണ്ടായിരുന്ന പ്രദേശവാസികൾ വെള്ളം നൽകുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്‌തെങ്കിലും   മയിലിന്റെ ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രണ്ടു മയിലുകൾ രാത്രിയിലും  ചത്തമയിലിനു സമീപത്തു കരഞ്ഞുകൊണ്ട്  അവിടെയെല്ലാം പറന്നു നടക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു . തുടർന്ന് അഞ്ചൽ ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അഞ്ചൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എത്തിയ ഫോറസ്ററ് അധികൃതർ മയിലിനെ കൊണ്ടുപോയി. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിക്കുമെന്നു ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ പറഞ്ഞു 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles