Home Latest NewsNews നാടിന്റെ നായകന് ഉജ്ജ്വലസ്വീകരണമൊരുക്കി കഴക്കൂട്ടം

നാടിന്റെ നായകന് ഉജ്ജ്വലസ്വീകരണമൊരുക്കി കഴക്കൂട്ടം

by Green Media Vision


ആബാലവൃദ്ധം ജനങ്ങളുടെ സ്നേഹവും പിന്തുണയുമേറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന്റെ സ്ഥാനാർഥി പര്യടനം കഴക്കൂട്ടം മണ്ഡലത്തിൽ മുന്നേറുന്നു. രാവിലെ ചന്തവിള മേഖലയിലും വൈകിട്ട് കഴക്കൂട്ടം മേഖലയിലുമാണ്‌ സ്ഥാനാർഥിയുടെ വാഹനപര്യടനം നടന്നത്.
രാവിലെ 8 മണിക്ക് മങ്ങാട്ടുകോണം നിന്നാണ് ചന്തവിള മേഖലാ പര്യടനം ആരംഭിച്ചത്. തുറന്ന വാഹനത്തിൽ സഞ്ചരിച്ചു ചന്തവിള വാർഡിലുടനീളം വോട്ടഭ്യർത്ഥന നടത്തിയ സ്ഥാനാർഥിയെ കാണാനും ആശംസകളും അനുഗ്രഹങ്ങളും നേരാനും വഴിയിലുടനീളം പ്രദേശവാസികൾ കാത്തുനിന്നു. ചന്തവിള മേഖലയിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞു വോട്ടഭ്യർത്ഥിച്ച അദ്ദേഹത്തിനൊപ്പമുണ്ടെന്നു വോട്ടർമാർ ഉറപ്പുനൽകി. ഉള്ളൂർക്കോണം, ആമ്പല്ലൂർ, മാവിൻമൂട് വഴി മുന്നേറിയ പര്യടനം 12 മണിയോടെ താഴെ ചന്തവിളയിൽ സമാപിച്ചു.
വൈകിട്ട് 4 മണിക്കാണ് അമ്പലത്തിൻകരയിൽ ആരംഭിച്ച കഴക്കൂട്ടം മേഖലാ പര്യടനം സി പി ഐ (എം) കഴക്കൂട്ടം ഏരിയാ സെക്രട്ടറി ശ്രീകാര്യം അനിൽ ഉദ്‌ഘാടനം ചെയ്തു. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വാഹനപര്യടനം. കഴക്കൂട്ടത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായ 2200 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാകുവാൻ പിന്തുണയഭ്യർഥിച്ച സ്ഥാനാർഥിക്ക് ഊഷ്മളമായ സ്വീകരണമാണ് വഴിയുലുടനീളം ലഭിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട ജനനായകനെ കണ്ടു ആശിർവാദം നേരാൻ വീട്ടമ്മമാരുൾപ്പെടെ വലിയ ജനക്കൂട്ടമാണ് സ്വീകരണകേന്ദ്രങ്ങളിൽ കാത്തുനിന്നത്. കഴക്കൂട്ടം ജംഗ്ഷൻ, കാട്ടുകുളം, തട്ടാങ്കരി, വെട്ടുറോഡ് വഴി മുന്നേറിയ പര്യാടനം കഴക്കൂട്ടം ആശുപത്രിറോഡിൽ സമാപിച്ചു.

You may also like

Leave a Comment